മലപ്പുറം: മന്ത്രി കെ.ടി. ജലീൽ മലപ്പുറത്തെ വീട്ടിൽ നിന്നും തിരുവനന്തപുരത്തേക്ക് തിരിച്ചു. മലപ്പുറം വളാഞ്ചേരിയിലെ വീടിനു മുന്നിൽ വച്ച് മന്ത്രിയെ ബി ജെ പി – യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടി. പ്രതിഷേധങ്ങളുടെ സാഹചര്യത്തിൽ കനത്ത പൊലീസ് സന്നാഹങ്ങളോടെയാണ് മന്ത്രിയുടെ യാത്ര. യാത്രയിലുടനീളം പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധമുണ്ടാകാം എന്ന കണക്കു കൂട്ടലിലാണ് പൊലീസ്.
കെ.ടി. ജലീൽ തിരുവനന്തപുരത്തേക്ക്; വീടിനു മുന്നിൽ വച്ച് മന്ത്രിക്ക് കരിങ്കൊടി
