ബ്രസീൽ: ബ്രസീലിലെ ആമസോണ്‍ ഉള്‍ക്കാടുകളില്‍ ഗോത്രവര്‍ഗക്കാരുടെ അമ്പേറ്റ് 56 കാരനായ ബ്രസീലിയന്‍ സ്വദേശി മരിച്ചു. തദ്ദേശീയ ഗോത്ര വര്‍ഗക്കാരുടെ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ മുഴുകിയിരുന്ന ഗോത്രപഠനമേഖലയിലെ വിദഗ്ധനായ റിയേലി ഫ്രാന്സിസ്കാറ്റോയാണ് കൊല്ലപ്പെട്ടത്. വടക്കുപടിഞ്ഞാറന്‍ ബ്രസീലിലെ റോണ്ടോണിയയിലാണ് സംഭവം. ഒപ്പമുണ്ടായിരുന്ന പോലീസുകാര്‍ ഫ്രാന്സിസ്റ്റാറ്റോയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും നെഞ്ചിന് അമ്പേല്‍ക്കുകയായിരുന്നു. അമ്പ് സ്വയം വലിച്ചൂരി 50 മീറ്ററോളം ഫ്രാന്സിസ്കാറ്റോ ഓടിയെന്ന് പോലീസുകാര്‍ പറഞ്ഞു. ഉടന്‍തന്നെ മരിക്കുകയും ചെയ്തു. സര്‍ക്കാരിന്റെ ഗോത്ര ഏജന്‍സിക്കുവേണ്ടി വിവരങ്ങള്‍ ശേഖരിക്കാനെത്തിയതായിരുന്നു അദ്ദേഹം.
ഉള്‍വനങ്ങളില്‍ പുറംലോകവുമായി ബന്ധമില്ലാതെ കഴിയുന്ന ‘കൗതാരിയോ റിവര്‍’ എന്ന വിഭാഗത്തില്‍പെട്ട ഗോത്രക്കാരെ അടുത്തിടെയായി പുറംവനങ്ങളില് കണ്ടുവന്നിരുന്നു. ഇവരെക്കുറിച്ച് പഠിക്കാനാണ് ഫ്രാന്സിസ്കാറ്റോയെ വിളിപ്പിച്ചത്.സുഹൃത്തുക്കളെയും ശത്രുക്കളെയും തിരിച്ചറിയാനുള്ള കഴിവ് ഈ ഗോത്രവിഭാഗക്കാര്ക്കില്ലെന്ന് ഈ മേഖലയിലെ വിദഗ്ധര്‍ പറയുന്നു.

