മുംബൈ: നടന് സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ജയിലിലായ റിയാ ചക്രവര്‍ത്തിയുടെ ജാമ്യാപേക്ഷ തളളിയതിനെ തുടര്‍ന്ന് അവരെ മുംബൈ ബൈക്കുള വനിതാ ജയിലിലെ സിംഗിള്‍ സെല്ലിലേക്ക്മാറ്റി. സുരക്ഷാ കാരണങ്ങളാലാണ് മാറ്റുന്നതെന്ന് ജയിലധികൃതര്‍ പറഞ്ഞു .സഹതടവുകാരില്‍ നിന്നും ആക്രമണം ഉണ്ടാവാന്‍ സാധ്യത യുളളതായി ജയിലധിതൃതര്ക്ക് ആശങ്കയുണ്ടായിരുന്നു.
മൂന്നുഷിഫ്റ്റുകളിലായി രണ്ട് കോണ്‍സ്റ്റബിള്‍മാര്‍ റിയക്ക് കാവലുണ്ട്. ഷീനാബോറോ വധക്കേസില്‍ വിജാരണ തടവുകാരിയായ ഇന്ദ്രാണി മുര്ജിയാണ് തൊട്ടടുത്ത സെല്ലിലുളളത്. റിയക്ക് കിടക്കാന്‍ പായ നല്‍കിയിട്ടുണ്ടെന്നും തലയണയോ ഫാനോ ഇല്ലെന്നും ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കോടതി അനുവദിച്ചാല്‍ ടേബിള്‍ഫാന്‍ ലഭ്യമാക്കാമെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു. കോവിഡിന്റെ പാശ്ചാത്തലത്തില്‍ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനായി പാലും മഞ്ഞളും നല്‍കുന്നുണ്ടെന്നും അധികൃതര്‍ പറഞ്ഞു. മുംബൈയിലെ ഏക വനിതാ ജയിലായ ബൈക്കുളയില്‍ നേരത്തേ ഏതാനം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

