ന്യൂഡൽഹി: രണ്ട് ബാബർ ഖൻസാ തീവ്രവാദികളെ ആയുധങ്ങളുമായി ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. ഡൽഹി പോലീസിൻ്റെ സ്പെഷ്യൽ സെൽ ആണ് ഇന്ന് രാവിലെ നോർത്ത് വെസ്റ്റ് ഡൽഹിയിൽ നിന്നും ഇവരെ അറസ്റ്റ് ചെയ്തത്.
ആറു തോക്കുകളും 40 കാറ്റ്റിഡ്ജുകളും പോലീസ് ഇവരിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. ഡൽഹി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്. ബാബർ ഖൽസ ഇൻറർനാഷണൽ ഖലിസ്ഥാൻ രാജ്യത്തിനായി പ്രവർത്തിക്കുന്ന തീവ്രവാദി ഗ്രൂപ്പാണ്. 1985 ൽ ടോക്കിയോയിലെ നരിറ്റ ഇൻറർനാഷണൽ വിമാനത്താവളത്തിൽ എയർ ഇന്ത്യ വിമാനത്തിൽ ഇവർ നടത്തിയ ബോംബ് സ്ഫോടനത്തിൽ 329 പേരാണ് മരിച്ചത് .

