ഒഡീഷയിൽ ബി.ജെ.ഡി എം.പി.ക്കെതിരെ ഗാർഹിക പീഡന പരാതിയുമായി ഭാര്യ കോടതിയിൽ

ബുബനേശ്വർ : ബി.ജെ ഡിയുടെ കേന്ദ്രാപാര മണ്ഡലത്തിലെ എം.പിയും സിനിമാ നടനുമായ അനുഭവ് മൊഹന്തിക്കെതിരെ ഭാര്യ ബർഷ പ്രിയദർശനി ഗാർഹിക പീഡനം ആരോപിച്ച് കോടതിയിൽ ഹർജി സമർപ്പിച്ചു.

ഘട്ടക്കിലെ സബ്ഡിവിഷണൽ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് ഒഡിയ സിനിമാ താരം കൂടിയായ ബർഷ ഹർജി സമർപ്പിച്ചിട്ടുള്ളത്.സെപ്റ്റംബർ ഏഴിന് പരാതി കോടതി പരിഗണിക്കും.മൊഹന്തിയിൽ നിന്ന് ബർഷ ജീവനാംശം ആവശ്യപ്പെട്ടിട്ടുണ്ട്.

തനിക്ക് ഇതുവരെ യാതൊരുവിധ അറിയിപ്പും കോടതിയിൽ നിന്ന് വന്നിട്ടില്ല എന്നും അതു ലഭിക്കുന്ന മുറക്ക് പ്രതികരിക്കാമെന്നും മൊഹന്തി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →