വാമനനെ ചതിയനെന്ന്‌ വിളിച്ചതായി ചിദാനന്ദപുരി

കോഴിക്കോട്‌: ഓണാശംസ നേരുന്നതിനിടെ വാമനനെ ചതിയനെന്ന്‌ വിശേഷി പ്പിച്ചതിന്‍റെ പേരില്‍ തോമസ്‌ ഐസക്ക്‌ മാപ്പുപറയണമെന്ന്‌ ആവശ്യപ്പെട്ട്‌ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ രംഗത്തുവന്നിരുന്നു. അതിന്‌ പിന്നാലെയാണ് മാപ്പ്‌ ആവശ്യ പ്പെട്ട്‌ ചിദാനന്ദപുരിയും രംഗത്ത്‌ വന്നത്.

ഫെയ്‌സ്‌ ബുക്കില്‍ പോസ്‌റ്റ്‌ ചെയ്‌ത വീഡിയോയിലൂടെയാണ്‌ ‌ ചിദാനന്ദപുരി വിമര്‍ശനമുന്നയിച്ചിരിക്കുന്നത്‌. അന്യമതസ്ഥരെ ഒരുപോലെ കാണാന്‍ ഐസക്കിന്‍റെ മതം അനുവദിക്കുന്നില്ലെ ങ്കില്‍ അവനവന്‍റെ പണി ചെയ്യണമെന്നും ഹിന്ദുസമുദായത്തെ മുഴുവുവനായി ഇദ്ദേഹം അവഹേളിച്ചിരിക്കുകയാണെന്നും , ഇത്‌ ഇനി സഹിക്കാന്‍ കഴിയില്ലെന്നും ചിദാനന്ദപുരി പറഞ്ഞു.

വാമനനെ ചതിയനെന്ന്‌ വിശേഷിപ്പിക്കാന്‍ ഇദ്ദേഹത്തിനാരാണ്‌ അവകാശം കൊടുത്തത്‌ .ഒരിക്കലും ഒരു മന്ത്രി അത്‌ ചെയ്യില്ല, ചെയ്യാന്‍ പാടില്ല. അങ്ങനെ ചെയ്‌ത സ്ഥിതിക്ക്‌ ആ സ്ഥാനത്തിരിക്കാന്‍ അദ്ദേഹം യോഗ്യനല്ല തോമസ്‌ ഐസക്ക്‌ ഹിന്ദുസമാജത്തോട്‌ മാപ്പുപറയാന്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →