ന്യൂഡല്‍ഹി: ഡല്‍ഹി വംശഹത്യയെ തുടര്‍ന്ന് പോലിസ് അറസ്റ്റ് ചെയ്ത ജെ.എന്‍.യു വിദ്യാര്‍ഥിനിയും പിഞ്ച്‌റ തോട് ആക്ടിവിസ്റ്റുമായ ദേവാംഗന കലിതക്ക് ജാമ്യം. ഡല്‍ഹി ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്.
കൊലപാതകം, കലാപം നടത്തല്‍, സംഘം ചേരല്‍ എന്നിങ്ങനെ നിരവധി കുറ്റങ്ങള്‍ ചുമത്തി കഴിഞ്ഞ മേയിലാണ് ദേവങ്കനയേയും സുഹൃത്തും ആക്ടിവിസ്റ്റുമായ നടാഷ നല്‍വാളിനെയും ഡല്‍ഹി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യുന്നത്.
കേസുമായി ബന്ധപ്പെട്ട സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. 25,000 രൂപയുടെ ആള്‍ ജാമ്യത്തിൽ കോടതി ദേവാംഗനക്ക് ജാമ്യം അനുവദിക്കുകയായിരുന്നു. ഡല്‍ഹി അക്രമ പരമ്പരയുമായി ബന്ധപ്പെട്ട് നാല് കേസുകളാണ് ഇവര്‍ക്ക് മേല്‍ ചുമത്തിയിരുന്നത്.
ഫെബ്രുവരിയില്‍ 24 മുതല്‍ പൊട്ടിപുറപ്പെട്ട ഡല്‍ഹി അക്രമ പരമ്പരയില്‍ അന്‍പതോളം പേരാണ് കൊല്ലപ്പെട്ടത്.