കൊനേരു ഹംപിയിലൂടെ ഇന്ത്യ ഓൺലൈൻ ചെസ് ഒളിമ്പ്യാഡ് ഫൈനലിൽ

ചെന്നൈ: ഇന്ത്യ ഫിഡെ ഒാണ്‍ലൈന്‍ ചെസ്​ ഒളിമ്ബ്യാഡിന്റെ ഫൈനലില്‍ പ്രവേശിച്ചു. ടൈബ്രേക്കറില്‍ ​ കൊനേരു ഹംപി നേടിയ ജയത്തിലൂടെയാണ് ഇന്ത്യ ഫൈനലിൽ എത്തിയത്.

സെമിയില്‍ പോളണ്ടിന്റെ മോണിക സോകോയെയുമായിട്ടായിരുന്നു കൊനേരു ഹംപിയുടെ പോരാട്ടം.

രണ്ടു​ റൗണ്ടിനൊടുവില്‍ ഇരുവരും സമനില പാലിച്ചതോടെയാണ്​ മത്സരം ടൈബ്രേക്കറിലേക്ക്​ നീങ്ങിയിരുന്നു. എന്നാൽ പിന്നീട് റാപിഡ്​ ലോകചാമ്ബ്യന്‍ കൂടിയായ കൊനേരു ഹംപി ജയം നേടി ഇന്ത്യയുടെ രക്ഷകയായി മാറി ​.

ആദ്യ റൗണ്ടില്‍ ഇന്ത്യ 2-4ന്​ തോറ്റിരുന്നു. ആനന്ദും വിദിതും തോറ്റപ്പോള്‍ മലയാളി താരം നിഹാല്‍ സരിന്‍ മാത്രമാണ്​ ജയിച്ചത്​. രണ്ടാം റൗണ്ടില്‍ 4.5-1.5 സ്​കോറിന്​ ഇന്ത്യ ജയിച്ചതോടെ സമനിലയായി. റഷ്യ – അമേരിക്ക സെമിയിലെ വിജയികളാവും ഇന്ത്യയുടെ എതിരാളികൾ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →