കിളിമാനൂര്‍: വായനശാലയില്‍ ഇരുന്ന് മദ്യപിച്ച ലൈബ്രേറിയനെ അറസ്റ്റ് ചെയ്‌തു. മടവൂര്‍ പഞ്ചായത്തിലെ നവോദയാ വായനശാലയിലെ ലൈബ്രറേറിയന്‍ സജീവാണ് അറസ്‌റ്റിലായത്. കഴിഞ്ഞ ദിവസം ലൈബ്രറിയിലെത്തിയപ്പോള്‍ ഇയാള്‍ അവിടെയിരുന്ന് മദ്യപിക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് നാട്ടുകര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു.
അരനൂറ്റാണ്ടിലേറെ പഴക്കുളളതാണ് ഈ ലൈബ്രറി. പ്രദേശത്തെ ഉദ്യോഗാര്‍ത്ഥികളായ ചെറുപ്പക്കാര്‍ പി.എസ്.സി പഠനത്തിനായി പ്രയോജനപ്പെടുത്തുന്നത് ഈ വായനശാലയെയാണ്. കഴിഞ്ഞ ദിവസം ഇവര്‍ പഠനത്തിനായി എത്തിയപ്പോഴാണ് മദ്യപാനം ശ്രദ്ധയില്‍ പെട്ടത്. പളളിക്കല്‍ പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തു.
കഴിഞ്ഞ ഭരണ സമിതിയുടെ കാലത്ത് ഇയാളുടെ ഭാര്യയായി രുന്നു ലൈബ്രേറിയനായി പ്രവര്‍ത്തിച്ചിരുന്നത്. പക്ഷെ ഓണറേറിയം കൈപ്പറ്റിയിരുന്നത് ഇയാളായിരുന്നു. ഈ ഭരണ സമിതിയുടെ കാലത്തും തുടരുന്നത് അന്വേഷിക്കണമെന്നും ഇവിടെ യോഗ്യതയുളള ലൈബ്രറേറിയനെ നിയമിക്കണമെന്നും സിപിഎം പ്രാദേശിക നേതൃതും ആവശ്യപ്പെട്ടു.
സാസംസ്‌ക്കാരിക രംഗത്ത് മുന്‍പന്തിയില്‍ നിന്നിരുന്ന ഈ ഗ്രന്ഥശാലയ്ക്ക് എംഎല്‍എ ഫണ്ടില്‍ നിന്നും പുതിയ കെട്ടിടം ഉള്‍പ്പടെ അനുവദിച്ചിരുന്നു. സാംസ്‌ക്കാരിക നിലയത്തിന് ചേരാത്ത വിധം പ്രവര്‍ത്തിച്ച ഇയാള്‍ക്കെതിരെ നപടികള്‍ സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് ഗിരിജ ബാലചന്ദ്രന്‍ അറിയിച്ചു.