മനില :ഓണ്‍ലൈന്‍വഴി നടന്ന യോഗത്തിനുശേഷം ക്യാമറ ഓഫാക്കാതെ തന്റെ സെക്രട്ടറിയുമായി നടത്തിയ ലൈംഗിക ബന്ധം സഹപ്രവര്‍ത്തകര്‍ കാണാനിടയായി.
ഫിലിപ്പീൻസിലെ കാവൈത്ത് ഫാത്തിമ ഡോസ് ഗ്രാമ കൗണ്‍സിലിലെ ജീവനക്കാര്‍ ക്കാണ് മേധാവി ലൈവായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടു ന്നത് കാണേണ്ടി വന്നത്. യേശു എസ്റ്റില്‍ എന്നാണ് മേധാവിയുടെ പേര്.
മീറ്റിംഗിന് ശേഷം തെറ്റായ ബട്ടണ്‍ അമര്‍ത്തുകയും ക്യാമറ ഓഫായി എന്ന ധാരണയില്‍ അടുത്തുളള സോഫയില്‍ ഇരുന്നി രുന്ന സെക്രട്ടറിയു മായി ബന്ധത്തി ലേര്‍പ്പെടുകയുമാ യിരുന്നു. സാങ്കേതിക വിദഗ്ധന്‍ സ്ഥലത്തില്ലാതിരുന്നതാണ് അബന്ധം സംഭവിക്കാന്‍ കാരണമായത്.
എസ്റ്റിലുമൊത്തുളള യോഗം അവസാനിച്ച ശേഷം സഹ പ്രവര്‍ ത്തകര്‍ മീറ്റിംഗ് തുടരുന്നതിനിടെയാണ് അനൗചിത്യമായ രംഗം കാണേണ്ടിവന്നത്.വനിതകള്‍ ഉള്‍പ്പടെയുളളവര്‍ മീറ്റിംഗില്‍ ഹാജരുണ്ടായിരുന്നു. ഇതിനിടെ ഇദ്ദേഹത്തിന്‍റെ ഒരു സഹപ്ര വര്‍ത്തകന്‍ ഈ രംഗം ചിത്രീകരിച്ച് പുറത്തുവിടുകയും ചെയ്തു. എസ്റ്റിലിന്‍റെ ലൈംഗികബന്ധം അടങ്ങുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സഹപ്രവര്‍ത്തകര്‍ എസ്റ്റിലിനെതിരെ രംഗത്തുവന്നു. തുടര്‍ന്ന് ഇയാളെ പുറത്തു വിടണമെന്ന് വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടു.
പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ സ്ഥാനത്തുനിന്ന് ഒഴിവാക്കുമെന്നും നടപടികള്‍ സ്വീകരിക്കുമെന്നും തദ്ദേശ ഭരണ വകുപ്പ് അറിയിച്ചു. എന്തായാലും വീഡിയോ പുറത്തിങ്ങിയ ശേഷം എസ്റ്റിലും സെക്രട്ടറിയും ഓഫീസിലെത്തിയിട്ടില്ല.