പ്രവാസിയുടെ കടമുറി പൊളിച്ചുമാറ്റിയതായി പരാതി

പാലോട്‌:സ്ഥലം കയ്യേറിയെന്ന പേരില്‍ പഞ്ചായത്ത്‌ അധികൃര്‍ കടമുറി പൊളിച്ചുമാറ്റി. നന്ദിയോട്‌ പഞ്ചായത്തിലുളള ഇളവട്ടം പോസ്‌റ്റ് ‌ ഓഫീസിന്‌ സമീപം മേക്കുംകര വീട്ടില്‍ ബിജുദാസിന്‍റെ വീടിനോട്‌ ചേര്‍ന്ന്‌ നിര്‍മ്മിച്ച കടമുറിയാണ്‌ ‌പൊളിച്ചു നീക്കിയത്‌.

കോവിഡ്‌ വ്യാപനത്തെ തുടര്‍ന്ന്‌ ജോലി നഷ്ടപ്പെട്ട്‌ വിദേശത്തു നിന്ന്‌ തിരികെയെത്തിയ ബിജുദാസ്‌ ജീവിത മാര്‍ഗ്ഗത്തിനായി ട്ടാണ്‌ കടമുറി നിര്‍മ്മിച്ചത്‌. ഒരുലക്ഷം രൂപ ഇതിനായി ചെലവ ഴിച്ചിരുന്നു. ആകെ അഞ്ചുസെന്‍റ്‌ വസ്‌തുവും ചെറിയ ഒരു വീടുമാണ്‌ ഇദ്ദേഹത്തിന്‌ സ്വന്തമായുളളത്‌. ഈ സ്ഥലത്ത്‌ പഴയ വീടിനോട്‌ ചേര്‍ന്ന്‌ നിര്‍മ്മിച്ച കടമുറിയാണ്‌‌ ജെസിബി ഉപയോഗിച്ച്‌ പൊളിച്ചുനീക്കിയത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →