ആൻഡേഴ്സനെ അഭിനന്ദിച്ച് കോഹ്‌ലി

മുംബൈ: ടെസ്റ്റ് ക്രിക്കറ്റിൽ 600 വിക്കറ്റ് തികയ്ക്കുന്ന ആദ്യ ഫാസ്റ്റ് ബൗളർ എന്ന ബഹുമതി നേടിയ ഇംഗ്ലണ്ട് താരം ജെയിംസ് ആൻഡേഴ്സനെ അഭിനന്ദിച്ച് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ ട്വീറ്റ്. താൻ നേരിട്ട ഏറ്റവും മികച്ച ബൗളർമാരിൽ ഒരാളാണ് ആൻഡേഴ്സനെന്ന് കോഹ്‌ലി പറഞ്ഞു.

2014 ൽ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിനിടെ കോഹ്‌ലിയും ആൻഡേഴ്സനും ഗ്രൗണ്ടിൽ വച്ച് വാക്കുതർക്കത്തിലേർപ്പെട്ടിരുന്നു. താരങ്ങൾക്കിടയിലെ പഴയ പരിഭവത്തിന്റെ മഞ്ഞുരുക്കുന്നതായി കോഹ്‌ലിയുടെ അഭിനന്ദനം. പാക്കിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന കളിയിലാണ് ആൻഡേഴ്സൺ 600-ാം വിക്കറ്റ് നേടിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →