തിരുവനന്തപുരം: ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിൻറെ കൈവശമുള്ള എല്ലാ കടലാസുകളും ചീഫ് സെക്രട്ടറി എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന് കൈമാറി. ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട യോഗങ്ങളുടെയും കരാർ ഒപ്പുവെച്ച യോഗത്തിന്റെ മിനിറ്റ്സും ധാരണ പത്രങ്ങളും ലൈഫ്മിഷൻ സി ഇ ഓ യുവി ജോസിന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നിർദ്ദേശം നല്‍കിയിരുന്നു. യോഗങ്ങളുടെ മിനിറ്റ്സ് ഇല്ല എന്നായിരുന്നു അദ്ദേഹത്തിൻറെ മറുപടി. ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികാര സമിതി യോഗ തീരുമാനങ്ങളുടേതടക്കം മിനിറ്റ്സുകള്‍ കൈമാറി. വടക്കാഞ്ചേരിയിൽ ലൈഫ് മിഷൻ പ്ലാനിനായി കൈമാറിയ ഭൂമിയിയുടെ മറ്റ് വിശദാംശങ്ങളും കരാറുകളും ഉപകരാറുകളും ഇതിലുണ്ട്. വിദേശ സംഘടനയുടെ സന്നദ്ധസ്ഥാപനമായറെഡ് ക്രസന്‍റുമായി കരാറുണ്ടാക്കിയത് കേന്ദ്ര വിദേശ മന്ത്രാലയത്തെ അറിയിച്ചിരുന്നോ എന്ന് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് സർക്കാറിനോട് ആരാഞ്ഞിരുന്നു. അത്തരം അനുമതികൾ ഒന്നും ലഭിച്ചിട്ടില്ല എന്നായിരുന്നു മറുപടി.
ഭവന സമുച്ചയത്തിൻറെ നിർമ്മാണ കരാർ എടുത്ത യുണിടാക് കമ്പനി തനിക്ക് ഒരു കോടി കമ്മീഷൻ തന്നു എന്ന് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന മൊഴി നൽകിയിരുന്നു.

