മനുഷ്യർക്കുള്ള വാക്സിനു പുറമെ പൂച്ചയ്ക്കും മിങ്കുകള്‍ക്കും പ്രതിരോധമരുന്ന് നിർമിക്കുന്നു റഷ്യ

ന്യൂഡല്‍ഹി : ലോകത്തെ ആദ്യ കോവിഡ് വാക്സിൻ ആയ ‘സ്പുട്നിക് V’ വികസിപ്പിച്ചെടുത്തതിനുശേഷം മനുഷ്യരുടെ ഇഷ്ടമൃഗങ്ങൾക്കെതിരെയും വാക്സിൻ നിർമിക്കുകയാണ് റഷ്യൻ ഗവേഷകർ. ‘മ്യാവു വാക്സിൻ’ എന്നാണ് പേരിട്ടിരിക്കുന്നത്. റഷ്യയിലെ വെറ്റിനറി ഗവേഷക നിരീക്ഷണ സമിതിയായ ഫഡറല്‍ സർവീസ് ഫൈറ്റോസാനിറ്ററി സൂപ്പർ വിഷൻ ആണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. പൂച്ചകളിൽ ഈ പ്രതിരോധകുത്തിവെപ്പ് വരും മാസങ്ങളിൽ തന്നെ ആരംഭിക്കും എന്ന് അധികൃതർ വ്യക്തമാക്കി. ഇവർ പൂച്ചകൾക്കു മാത്രമല്ല നീർ നായ കുടുംബത്തിൽപെട്ട മിങ്കുകൾക്കും പ്രതിരോധ കുത്തിവെപ്പ് തയ്യാറാക്കുന്നുണ്ട്. കൊറോണ വൈറസിൽ നിന്നും മൃഗങ്ങളെ കൂടി രക്ഷപ്പെടുത്താൻ ഉള്ള ശ്രമത്തിലാണ് റഷ്യൻ ഗവേഷകർ. യൂറോപ്പിൽ ഉടനീളം മിങ്ക് ഫാമുകളിൽ നിന്നും മനുഷ്യരിലേക്ക് കൊറോണ വൈറസ് ബാധ ഉണ്ടായതായി കണ്ടെത്തിയിരുന്നു. റഷ്യയിൽ നൂറോളം മിങ്ക് ഫാമുകളാണ് ഉള്ളത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →