ഇന്ത്യക്കുവേണ്ടി ചാരവൃത്തി നടത്തിയ ആ റഷ്യക്കാരന്‍ ഇപ്പോഴത്തെ പ്രസിഡന്‍റ് പുട്ടിന്‍

ന്യൂഡല്‍ഹി: നമ്മുടെ സാഹിത്യ സിനിമാ മേഖലകളില്‍ ഏറെയൊന്നും പറഞ്ഞുകേള്‍ക്കാത്ത  പേരാണ് ഇന്ത്യയുടെ ഇന്‍റലിജന്‍സ് ഏജന്‍സിയായ ആര്‍ ആന്‍റ് എ ഡബ്ല്യു എന്ന റിസേര്‍ച്ച്  ആന്‍റ്   അനാലിസിസ് വിംഗ് . ലോകത്തിലെ തന്നെ ഏറ്റവും മികച്ച രഹസ്യാന്വേഷണ  ഏജന്‍സികള്‍ക്കൊപ്പം തന്നെ നില്‍ക്കാന്‍ പറ്റിയ ചാര സംഘടനയാണിത്. അമേരിക്കന്‍ ചാര സംഘടനയായ സിഐ എ പോലും അതിന്‍റെ മുന്‍കാല ഓപ്പറേഷനുകള്‍ സംബന്ധിച്ച  പല രഹസ്യങ്ങളും  പൊതു ജനങ്ങളും  മാദ്ധ്യമങ്ങളും  ആയി പങ്കുവെയ്ക്കാന്‍ തയ്യാറായപ്പോഴും  റോ അതിന് തയ്യാറായിരുന്നില്ല. 

എന്നാല്‍ ഇപ്പോള്‍ റോയുടെ പ്രവര്‍ത്തനങ്ങളിലേക്ക്  വെളിച്ചം വീശുന്ന ഏതാനും വസ്തുതകള്‍ യദീഷ് യാദവ് എന്ന മാദ്ധ്യമ പ്രവര്‍ത്തകന്‍ തന്‍റെ  റോ എ ഹിസ്റ്ററി ഓഫ് ഇന്‍ഡ്യാ സ് കോവേര്‍ട്ട് ഓപ്പറേഷന്‍സ് എന്ന പുസ്തകത്തിലൂടെ വെളി പ്പെടുത്തുകയാണ്. അതില്‍ ഒന്ന്  1988 ലെ  സംഭവമാണ്.

അന്ന്  സോവിയറ്റ് യൂണിയന്‍ പ്രസിഡന്‍റായിരുന്ന മിഖായേല്‍ ഗോര്‍ബച്ചോവും അദ്ദേഹത്തിന്‍റെ വിദേശകാര്യ മന്ത്രി എദ്വാര്‍ദ് ഷെവര്‍ദ് നാസെയും ഇന്ത്യന്‍ സന്ദര്‍ശനത്തിനായി എത്തിയ സമയം. ഒപ്പം എദ്വാര്‍ദ് ഷെവര്‍ദ് നാസെയുടെ ഇളയ സഹോദരന്‍ അലെക്സാന്‍ദ്രെയും ഉണ്ടായിരുന്നു. വിരുന്നു പരിപാടികള്‍ക്കുശേഷം ആരാലും ശ്രദ്ധിക്കപെടാതെ ഒരാള്‍ അലക്സാന്‍ദ്രെയെ സമീപിക്കുന്നു. റോ ഏജന്‍റാ യ അശോക് ഖു  ഖുറാനയായിരുന്നു അയാള്‍. ഇവരുടെ ഈ പരിചയം ഏതാനും  മാസങ്ങള്‍ക്കുളളില്‍ റഷ്യയിലേക്കും, റഷ്യയുടെ സുരക്ഷാ രഹസ്യങ്ങളിലേക്കും നീണ്ടു. അതേതുടര്‍ന്ന് അലക്സാന്ദ്രെ‍ ഒരു റഷ്യന്‍ യുവതിയെ ഖുറാനയ്ക്ക് പരിചയപ്പെടുത്തി കൊടുത്തു. റഷ്യയുടെ രഹസ്യ ഏജന്‍സിയായ കെ ജി ബിയുടെ  സോവിയറ്റാനന്തര രൂപമായ എഫ്.എസ്.ബി യുടെ ഏറ്റവും ഉന്നത ഉദ്യോഗസ്ഥരുടെ പട്ടികയില്‍ പെടുന്ന ഒരാളുടെ കാമുകിയായിരുന്ന അനസ്താസ്കിയ  കോര്‍ക്കിയാ ആയിരുന്നു  ആ യുവതി.

ക്രമേണ റഷ്യന്‍ ആണവോര്‍ജ പദ്ധതിയുടെ വിവരങ്ങള്‍, തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍,   ചൈനയേയും പാക്കിസ്ഥാനെയും സംബന്ധിച്ച അതീവ രഹസ്യമായ  വിവരങ്ങള്‍ എന്നിവ റോയുടെ മേശപ്പുറത്തേക്ക് ഒഴുകിയെത്താന്‍ തുടങ്ങി. അധികം താമസിയാതെ അനസ്താസിയയും അലക്സാന്‍ദ്രെയും  തങ്ങള്‍ റോയുടെ ഏജന്‍റന്‍മാരായി പ്രവര്‍ത്തിക്കാന്‍  തയ്യാറാണെന്ന് ഖുരാനയെ അറിയിക്കുകയും ചെയ്തു .ഓപ്പറേ ഷന്‍ അാസാലേയ എന്നാണ്  ഈ ദൗത്യത്തി ന്  റോ നല്‍കിയ പേര്.

അനസ്താസിയയുടെ കാമുകനായ ആ ഉന്നതന്‍ ഇപ്പോഴത്തെ  റഷ്യന്‍ പ്രസി ഡന്‍റ് വ്ലാദിമിര്‍ പുട്ടിന്‍ ആണെന്ന്  പുസ്തകം സൂചിപ്പിക്കുന്നു. അലക്സാന്‍ദ്രെയുടേയും അനസ്താസിയയുടേയും പേരുകള്‍  കോഡ് രൂപത്തി ലാണ്  പുസ്തകത്തില്‍ സൂചിപ്പിക്കുന്നതെങ്കിലും ബുദ്ധിയുളള വായനക്കാരന് ഇവരാ രൊക്കെന്ന് മനസിലാക്കാവുന്നതേയുളളു. 

2001 ലാണ് ഓപ്പറേഷന്‍ അാസാലേയ റോ ടെര്‍മിനേറ്റ് ചെയ്യുന്നത്. അതേവര്‍ഷം ഡിസംബറിലാണ്  ഇന്ത്യന്‍ പാര്‍ലമെന്‍റ് മന്ദിരം പാക്കിസ്ഥാന്‍ ഭീകര വാദികളാല്‍  ആക്രമിക്കപ്പെടുന്നത്. അതിനുശേഷം ബെര്‍ലിനില്‍ വച്ച് ഖുറാന അലെക്സാ ന്‍ദ്രെയുമായി കണ്ടുട്ടിയപ്പോള്‍ പറഞ്ഞത് ഇങ്ങനെയാണ്  ഓപ്പറേഷന്‍ അസാലെയാ ഇപ്പോഴും ആക്ടീവായിരുന്നെങ്കില്‍ നമുക്ക് പാര്‍ലമെന്‍റാക്രമണം ഒഴിവാക്കാമായിരുന്നു.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →