കളളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ചൈനാക്കാരന്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: കളളപ്പണം വെളുപ്പിക്കല്‍ ഇടപാടുമായി ബന്ധപ്പെട്ട്‌ ചൈനാക്കാരന്‍ അറസ്റ്റിലായി . ചാര്‍ലി പെങ്‌‌ (42) ആണ്‌ അറസ്റ്റിലായത്‌. 1000 കോടി രൂപയുടെ രാജ്യാന്തര കളളപ്പണം ഇടപാടുകള്‍ നടത്തിയതായി വിവരം ലഭിച്ചു. ടിബറ്റന്‍ ആത്മീയ നേതാവ്‌ ദലൈ ലാമയെക്കുറിച്ചുളള വിരങ്ങള്‍ ശേഖരിക്കാനുളള ശ്രമങ്ങളും ഇയാള്‍ നത്തിയിരുന്നതായി വെളിപ്പെട്ടിട്ടുണ്ട്. ആദായ നികുതി വകുപ്പ്‌ ഇയാളുമായി ബന്ധപ്പെട്ടവരെ ചോദ്യം ചെയ്‌തപ്പോഴാണ്‌ വിവരങ്ങള്‍ ലഭിച്ചത്‌.

ലാമയെക്കുറിച്ചുളള വിവരങ്ങള്‍ ശേഖരിക്കാന്‍ ദല്‍ഹിയിലുളള ചില ലാമ മാര്‍ക്ക്‌ ഇയാള്‍ മൂന്നുലക്ഷം രൂപയോളം നല്‍കിയിരുന്നെന്നാണ്‌ അറിയന്നത്‌. രാജ്യത്ത്‌ നിരോധിച്ചിരിക്കുന്ന ചൈനീ സ് ‌ ആപ്പ്‌ വി ചാറ്റിലൂടെയായിരുന്നു ഇയാള്‍ ആശയവി നിമയങ്ങള്‍ നടത്തിയിരുന്നത്‌ . നിരവധി ചൈനാക്കാരുടേയും അവരുടെ സഹായികളുടേയും കേന്ദ്രങ്ങളില്‍ നടത്തിയ റെയ്‌ഡില്‍ നിരവധി രേഖകളും, 70 ലക്ഷത്തോളം രൂപയും കമ്പൂട്ടറുകളും ആദായനികുതി വകുപ്പ്‌ പിടിച്ചെടുത്തിരുന്നു. ഡല്‍ഹി, ഗുരുഗ്രാം, ഗാസിയാബാദ്‌ എന്നിവിടങ്ങളിലാണ്‌ റെയ്‌ഡുകള്‍ നടന്നത്‌.

വ്യാജ ഇന്ത്യന്‍ പാസ്‌പോര്‍ട്ട്‌ കൈവശമുളള ചാര്‍ലി പെങ്ങാണ്‌ സംഘത്തലവനെന്ന്‌‌ ആദായ നികുതി വകുപ്പ്‌ വ്യക്തമാക്കി. കഴിഞ്ഞ മൂന്നുവര്‍ഷമായി ഇന്ത്യക്കും ചൈനക്കുമിടയില്‍ ഇയാള്‍ ഹവാല ഇടപാടുകള്‍ നടത്തിവരുകയായിരുന്നു. മെഡി ക്കല്‍, ഇലക്ട്രോണിക്ക്‌ ഉപകരണങ്ങളുടെ ഇറക്കുമതിയുടെ മറവിലാണ്‌ ഇതെല്ലാം നടത്തിയിരുന്നത്‌.

2018 സെപ്‌തംബറില്‍ ഡെല്‍ഹി പോലീസിന്‍റെ സ്‌പെഷല്‍ സെല്‍ ചാര്‍ലിയെ അറ സ്റ്റ്‌ ചെയ്‌തിരുന്നു. വഞ്ചന, വ്യാജ രേഖ ചമയ്‌ക്കല്‍ എന്നീകുറ്റങ്ങള്‍ക്കായിരന്നു അറസ്റ്റ്‌. മണിപ്പൂര്‍കാരിയായ ഒരു ഇന്ത്യന്‍ യുവതിയെ വിവാഹം കഴിച്ചശേഷം ഇന്ത്യന്‍ പാസ്‌പോര്‍ട്ട്‌ സംഘടിപ്പിക്കുകയായിരുന്നുവെന്നാണ്‌ അന്വേഷ ണ ഏജന്‍സികള്‍നല്‍കുന്ന വിവരം

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →