മൂന്നാര്‍: മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് എന്നിവരെയാണ് മൂന്നാർ ടൗണിൽ പെൺകൾ ഒരു മൈ പ്രവർത്തക ഗോമതി വഴി തടഞ്ഞത്. വ്യാഴാഴ്ചയാണ് സംഭവം. ഉരുൾപൊട്ടൽ ദുരന്തമുണ്ടായ മൂന്നാർ പെട്ടിമുടി സന്ദർശിച്ച ശേഷം റോഡ് മാർഗ്ഗം ഇരുവരും മടങ്ങും വഴിയായിരുന്നു സംഭവം.
റോഡിൽ കുത്തിയിരുന്ന് മാർഗ്ഗതടസ്സം സൃഷ്ടിച്ച ഇവരെ വനിതാ പോലീസെത്തി നീക്കം ചെയ്യുന്നതിനിടെ കുതറി ഓടിയെങ്കിലും ഇവരെ പോലീസ് പിടികൂടി അറസ്റ്റ് ചെയ്തു. തോട്ടം തൊഴിലാളികളായ എല്ലാവർക്കും സ്വന്തമായി ഭൂമി വേണമെന്നും മുഖ്യമന്ത്രിയെ കണ്ട് സംസാരിക്കണമെന്നും ആവശ്യപ്പെട്ടാണ് റോഡിൽ കുത്തിയിരുന്നതെന്ന് ഇവർ പോലീസിനോട് പറഞ്ഞു.

