കൊച്ചി : നഗ്നശരീരത്തിൽ കുട്ടികളെക്കൊണ്ട് ചിത്രം വരപ്പിച്ച രഹ്ന ഫാത്തിമയുടെ കൊച്ചി , പനമ്പിള്ളി നഗർ ബി.എസ്.എൻ.എൽ ക്വാർട്ടേഴ്സിലെത്തിയാണ് പോലീസ് തെളിവ് ശേഖരിച്ചത്.
ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന് പോക്സോ, ഐ.ടി എന്നീ വകുപ്പുകൾ ചുമത്തി പോലീസ് നേരത്തെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. കേസിൽ സുപ്രീം കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതോടെ ഇവർ പോലീസിൽ കീഴടങ്ങുകയായിരുന്നു. ഇവരുടെ മൊബൈൽ ഫോൺ, ലാപ്ടോപ്പ് എന്നിവയ്ക്ക് പുറമെ ടാബും വീട്ടിൽ നിന്നും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.