അനാർക്കലിയുടെ മുടിവെട്ട് സോഷ്യൽ മീഡിയയിൽ വൈറൽ

കൊച്ചി: നടി അനാർക്കലി മരിക്കാരുടെ ‘മുടി വെട്ടൽ’ ഫോട്ടോ ഷൂട്ട് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നു. നോവ എന്ന് പേരിട്ടിരിക്കുന്ന ഫോട്ടോ ഷൂട്ടിൽ രണ്ട് ഗെറ്റപ്പിൽ താരം എത്തുന്നുണ്ട്.

ആദ്യം മുടി മുറിക്കുന്നതായി കാണിച്ച അനാർക്കലി രണ്ടാം ഭാഗത്ത് ‘ബോയ് കട്ട്’ രൂപത്തിലാണ് പ്രത്യക്ഷപ്പെടുന്നത്. സ്വന്തം സ്വപ്നത്തിലേക്കുള്ള ഒരു പെൺകുട്ടിയുടെ യാത്രയാണ് ഫോട്ടോ ഷൂട്ടിൽ ദൃശ്യവൽകരിച്ചിട്ടുള്ളത്.

ആനന്ദം എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ അനാർക്കലി ആ ചിത്രത്തിൽ ‘ബോയ് കട്ട്’ രൂപത്തിലായിരുന്നു. ഫോട്ടോഗ്രാഫർ ജിക്സൺ ഫ്രാൻസിസാണ് അനാർക്കലിയുടെ പുതിയ ചിത്രങ്ങൾ ഒരുക്കിയിരിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →