തിരുവനന്തപുരം: കാലാവസ്ഥ വകുപ്പ് ഓഗസ്റ്റിൽ 426.7 മില്ലി മാറ്റർ മഴയാണ് പ്രവചിച്ചിരുന്നത്. എന്നാൽ ഓഗസ്റ്റ് ഏഴ് മുതൽ പത്ത് വരെയുള്ള നാല് ദിവസമാണ് ശക്തമായ മഴ പെയ്തത്. 287.3 മില്ലീമീറ്റർ മഴയാണ് ഇക്കാലയളവിൽ ലഭിച്ചത്.
2018 ആഗസ്റ്റ് 14 മുതൽ 18 വരെ 431 മില്ലിമീറ്ററും , 2019 ആഗസ്റ്റ് ഒന്ന് മുതൽ 11 വരെ 477 മില്ലിമീറ്റർ മഴയുമാണ് പെയ്തത്.
കഴിഞ്ഞ രണ്ട് പ്രളയകാലത്തെക്കാൾ കുറവ് മഴയാണ് ഇത്തവണ രേഖപ്പെടുത്തിയത്.
ഇത്തവണ സംസ്ഥാനത്ത് വടകരയിലാണ് കൂടതൽ മഴ ലഭിച്ചത്. 327 മീറ്ററാണ് രേഖപ്പെടുത്തിയത്.
2018-ൽ നിലമ്പൂര് 398 മില്ലിമീറ്ററും, 2019 -ൽ ആലത്തൂരിൽ 399 മില്ലിമീറ്റർ മഴയുമാണ് ഉയർന്ന മഴയായി രേഖപ്പെടുത്തിയത്.
കണക്കുകൾ പ്രകാരം 60 മില്ലിമീറ്റർ മഴയുടെ കുറവാണ് ഇത്തവണ പ്രളയ കാലത്ത് രേഖപ്പെടുത്തിയത്.
ഇത്തവണ രണ്ട് ദിവസങ്ങളിൽ 94.5 മില്ലിമീറ്ററും 78.6 മില്ലിമീറ്ററുമാണ് ഏറ്റവും ഉയർന്ന മഴ ലഭിച്ചത്.ഇതിൽ തന്നെ ഇടുക്കി, വയനാട്, കണ്ണൂർ ജില്ലകളിലായിരുന്നു തിവ്ര മഴ ഉണ്ടായത്.
2019 ൽ യഥാക്രമം 154.8 മില്ലിമീറ്റർ 100 മില്ലിമീറ്റർ എന്നിങ്ങനെയാണ് പെയ്തത്. സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് പ്രളയകാലത്ത് ഉണ്ടായതിനെക്കാൾ 60 മില്ലിമീറ്റർ കുറവ് മഴയാണ് ഇത്തവണ പെയ്തതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.