പുതിയ രീതിയില്‍ കണ്‍ടെയ്ന്‍മെന്റ് സോണുകള്‍ നിശ്ചയിച്ചുതുടങ്ങി; നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി പോലീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് കണ്‍ടെയ്ന്‍മെന്റ് സോണുകള്‍ നിശ്ചയിക്കുന്ന രീതിയില്‍ വരുത്തിയ മാറ്റം നിലവില്‍ വന്നു തുടങ്ങി. കോവിഡ് രോഗിയുടെ പ്രൈമറി, സെക്കന്‍ഡറി കോണ്ടാക്ടുകള്‍ കണ്ടെത്തി അവര്‍ താമസിക്കുന്ന സ്ഥലം പ്രത്യേകം അടയാളപ്പെടുത്തി വേര്‍തിരിച്ചാണ് ഇപ്പോള്‍ കണ്‍ടെയ്ന്‍മെന്റ് സോണുകള്‍ നിശ്ചയിക്കുന്നത്. ഓരോ തവണയും പ്രത്യേകം മാര്‍ക്ക് ചെയ്യുന്നുണ്ട്. നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി വരുത്തിയ മാറ്റമാണിത്. പുറത്തുനിന്ന് ആര്‍ക്കും കണ്‍ടെയ്ന്‍മെന്റ് സോണുകളില്‍ പോകാന്‍ അനുവാദം ഇല്ല.

കേരളത്തില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ രോഗവ്യാപനം തടയുന്നതിനുള്ള ചുമതലകള്‍ സംസ്ഥാന സര്‍ക്കാര്‍ പോലീസിന് കൈമാറിയിരുന്നു. കണ്‍ടെയ്ന്‍മെന്റ് സോണ്‍ മാര്‍ക്ക് ചെയ്യുന്നതിന് പുറമേ, നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കുക, ക്വാറന്റീന്‍ ലംഘിക്കുന്നവരെ കണ്ടെത്തുക, ശാരീരിക അകലം ഉറപ്പാക്കുക, രോഗികളുടെ സമ്പര്‍ക്കപട്ടിക തയ്യാറാക്കല്‍വരെയാണ് പൊലീസിനെ ഏല്‍പ്പിച്ചിരിക്കുന്നത്.

ഒരാഴ്ചയായി കേരളത്തില്‍ കൊവിഡ് പോസിറ്റീവ് കേസുകള്‍ ആയിരത്തിനു മുകളിലാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. തുടക്കത്തില്‍ ദിവസവും നൂറില്‍ താഴെ മാത്രമായിരുന്നു പോസിറ്റീവ് കേസുകള്‍. തുടര്‍ന്ന് ഒരുകേസുപോലും റിപ്പോര്‍ട്ട് ചെയ്യാത്ത ദിനങ്ങളും ഉണ്ടായി. പിന്നീട് ചിത്രം മാറി. തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ രോഗവ്യാപനത്തിന്റെ തോത് ഏറി. മറ്റ് ജില്ലകളിലും ഇതിന്റെ അനുരണനങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. ഇതേത്തുടര്‍ന്നാണ് ആരോഗ്യപ്രവര്‍ത്തകരില്‍നിന്ന് കുറേ ഉത്തരവാദിത്ത്വങ്ങള്‍ പൊലീസിനു കൈമാറിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →