മാവോയിസ്റ്റ് മല്ല പോലീസിന് കീഴടങ്ങി

ദന്തവാഡ.    രക്ഷാബന്ധനോടനുബന്ധിച്ച് വീട്ടിലെത്തിയ മാവോയിസ്റ്റ് മല്ല  സഹോദരിയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് പോലീസിന് കീഴടങ്ങി.    പന്ത്രണ്ടാമത്തെ വയസില്‍  വീടുവിട്ടുപോയ മല്ല മാവോയിസ്റ്റില്‍ ചേരുകയായിരുന്നു. പിന്നീട് 14 വര്‍ഷത്തിനുശേഷമാണ് സഹോദരിയെ കാണാനായി പല്‍നാര്‍ ഗ്രാമത്തിലെ സ്വന്തം വീട്ടിലേക്ക്  മല്ല തിരിച്ചുവരുന്നത് . അപ്പോഴേക്കും  മാവോയിസ്റ്റ് പ്രസ്ഥാനത്തിലെ വലിയ കേഡറായി വളര്‍ന്നിരുന്ന മല്ലയുടെ തലയ്ക്ക് സര്‍ക്കാര്‍ എട്ടുലക്ഷം രൂപ വിലയിട്ടിരുന്നു. ബാരിമത് പ്രദേശത്തെ പ്ലാറ്റൂണ്‍    കമാന്‍ററായിരുന്നു മല്ലയെന്ന്  ദന്തവാട എസ്.പി. അഭിഷേക് പല്ലവ് പറഞ്ഞു.


കഴിഞ്ഞവര്‍ഷം പോലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടതുള്‍പ്പടെ നിരവധി കേസുകളില്‍ മല്ല പ്രതിയായിരുന്നു. സഹോദരിയെ കണ്ടശേഷം കാട്ടിലേക്ക് തിരികെ പോകാനൊരുങ്ങിയ  മല്ലയെ സഹോദരി തടയുകയും പോലീസിന് കീഴടങ്ങാന്‍ അഭ്യര്‍ത്ഥിക്കുകയുമായിരുന്നു. സുരക്ഷാസേന ശക്തിയായി ഇടപെടുന്നതിനാല്‍ സഹോദരന്‍റെ ജീവന് ഭീഷണിയുണ്ടെന്ന് സഹോദരി ലിംഗ ഭയപ്പെട്ടിരുന്നു. സഹോദരിയുടെ അഭ്യര്‍ത്ഥന മാനിച്ച് ഛത്തീസ്ഗഡിലെ ദന്തവാര്‍  ജില്ലയില്‍ വച്ച് പൊലീസിന് കീഴടങ്ങുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →