കണ്ണൂര്‍: പനി,ചുമ തൊണ്ടവേദന തുടങ്ങിയ കോവിഡ് ലക്ഷണങ്ങള്‍ ആരോഗ്യ വകുപ്പിനെ അറിയിക്കാതെ മറച്ചുവയ്ക്കുന്നവര്‍ക്കെതിരെ വകുപ്പ് നടപടി തുടങ്ങി. മരുന്നുഷോപ്പുകളില്‍ നിന്ന് മരുന്നുവാങ്ങി പലരും സ്വയം ചികിത്സ ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഈ നടപടി. ഡോക്ടറുടെ കുറിപ്പില്ലാതെ ഇത്തരം മരുന്നുകള്‍ നല്‍കരുതെന്ന് സര്‍ക്കാര്‍ ഉത്തരവുണ്ടെങ്കിലും പലമെഡിക്കല്‍ ഷോപ്പുകളും ഇത് പാലിക്കുന്നില്ല. രോഗ വ്യാപന സാദ്ധ്യതയുളള സ്ഥലങ്ങളില്‍ പാരസെറ്റാമോള്‍ വാങ്ങിയവരെ കണ്ടെത്തി ആന്‍റിജന്‍ പരിശോധന നടത്താനാണ് ആരോഗ്യ വകുപ്പിന്‍റെ തീരുമാനം
രോഗികളുടെ സമ്പര്‍ക്കപട്ടികയിലുളളവര്‍, സമൂഹത്തിലെ വിവിധ മേഖലകളില്‍ തൊഴില്‍ ചെയ്യുന്നവര്‍, എന്നിവര്‍ക്കൊപ്പം പനി വിവരം മറച്ചുവയ്ക്കുന്നവരേയും ഉള്‍പ്പെടുത്തി ആന്‍റിജന്‍ പരിശോധന വ്യാപിപ്പിക്കാനാണ് തീരുമാനം.

