കാസർകോട്: യുവാവ് സ്വന്തം ബന്ധു അടക്കം 4 പേരെ വെട്ടിക്കൊന്നു. പൈവളിഗെ പഞ്ചായത്തിലെ ഉപ്പള ബായാര്‍ അതിർത്തിയില്‍ കനിയാല സുദബെളയിലാണ് സംഭവം. ഉദയൻ എന്ന യുവാവാണ് സദാശിവ(55), വിട്ടള(60), ദേവകി(48), ബാബു(70) എന്നിവരെ കൊലപ്പെടുത്തിയത്. തിങ്കളാഴ്ച സന്ധ്യയ്ക്ക് 7 മണിയോടെയാണ് കൊലപാതകം നടന്നത്.
കൊല്ലപ്പെട്ട നാലുപേരില്‍ പുരുഷന്മാർ ഉദയന്‍റെ അമ്മാവന്‍മാരാണ്. ദേവകി അമ്മ ലക്ഷ്മിയുടെ സഹോദരിയാണ്. ഇവർ ആറുപേരും ഒന്നിച്ച് ഒരു വീട്ടിലാണ് താമസിക്കുന്നത്. ദേവകി വിവാഹിതരാണെങ്കിലും അതുപേക്ഷിച്ച് കുടുംബവീട്ടില്‍ മടങ്ങിയെത്തിയതാണ്. അമ്മാവന്മാർ അവിവാഹിതരാണ്.അമ്മ ലക്ഷ്മിയടക്കം എല്ലാവരും പ്രായവരും ജോലി ചെയ്യാന്‍ കെല്‍പില്ലാത്തവരുമാണ്. എല്ലാവരേയും കല്‍പ്പണിക്കാരനായ ഉദയനാണ് സംരക്ഷിച്ചിരുന്നത്. തിങ്കളാഴ്ച ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ ശേഷമാണ് കൂട്ടക്കൊല നടത്തിയത്. കൊലപാതകം കണ്ട് പേടിച്ച് അമ്മ ലക്ഷ്മി വീട്ടില്‍ നിന്നും ഇറങ്ങിയോടി നാട്ടുകാരെ വിവരം ധരിപ്പിച്ചു. ഇപ്പോഴും സ്വബോധത്തിലേക്ക് തിരിച്ചെത്തിയിട്ടില്ല.
ചോരയൊലിപ്പിച്ച കോടാലിയും കല്ലുവെട്ടുന്ന ഉളിയും കൊണ്ട് റോഡിലൂടെ നടക്കുന്നതുകണ്ട നാട്ടുകാര്‍ ഉദയയെ പിടിച്ചു കൂടി. വീട്ടിലേക്ക് കൊണ്ടുപോയി. അപ്പോഴാണ് മരിച്ചുകിടക്കുന്നവരെ കണ്ടത്. ഉദയയെ മല്‍പിടുത്തത്തിലൂടെ പിടിച്ചുകെട്ടി. വിവരമറിഞ്ഞ് കാസര്‍ക്കോട് പോലീസ് ചീഫ് ഡി ശില്‍പ, ഡി വൈ എസ് പി ബാലകൃഷ്ണന്‍, മഞ്ചേശ്വരം സി ഐ, എസ് ഐ എന്നിവര്‍ സ്ഥലത്തെത്തി. ചൊവ്വാഴ്ച ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റുമോര്‍ട്ടത്തിനയയ്ക്കുമെന്ന് പോലീസ് അറിയിച്ചത്.
ഇയാള്‍ മാനസികരോഗത്തിന് മരുന്ന് കഴിച്ചിരുന്നു. എന്നും ലോക്ക്ഡൌണ്‍ കാലത്ത് അത് മുടങ്ങിയെന്നും അതുകൊണ്ട് ചില പ്രശ്നങ്ങള്‍ ഉണ്ടെന്നും ഒരു അമ്മാവന്‍ പറഞ്ഞതായി അയല്‍വാസികള്‍ പറയുന്നുണ്ട്. വീട്ടിലുള്ളവരോട് മുമ്പ് ഇയാള്‍ പ്രകോപനമൊന്നും കാണിച്ചിട്ടില്ല, നാട്ടുകാരോടും പ്രശ്നങ്ങള്‍ ഉണ്ടാക്കിയിട്ടില്ല. എന്താണ് പെട്ടെന്ന് കൊലപാതകങ്ങള്‍ക്ക് പ്രേരിപ്പിച്ചതെന്ന് വ്യക്തവുമല്ല. ഉദയനും നാട്ടുകാരോട് ഒന്നും വെളിപ്പെടുത്തിയിട്ടില്ല.