തിരുവനന്തപുരം: ട്രഷറി ഉദ്യോഗസ്ഥൻ രണ്ട് കോടിയുടെ തട്ടിപ്പ് നടത്തി പിടിയിലായി. വഞ്ചിയൂർ സബ് ട്രഷറിയിലെ കളക്ടറുടെ സർക്കാർ അക്കൗണ്ടിൽ നിന്നും ട്രഷറി ജീവനക്കാരൻ സ്വന്തം അക്കൗണ്ടിലേക്ക് പണം മാറ്റുകയാണ് ഉണ്ടായത്. ഘട്ടം ഘട്ടമായാണ് പണം മാറ്റിയത്. സർവീസിൽ നിന്നും പിരിഞ്ഞ ഉദ്യോഗസ്ഥന്റെ യൂസർനെയിമും പാസ്വേഡും ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്. സാധാരണ രീതിയിൽ ഒരു ഉദ്യോഗസ്ഥൻ വിരമിച്ചു കഴിഞ്ഞാൽ അവരുടെ യൂസർനെയിമും പാസ്വേർഡും റദ്ദാക്കേണ്ടതാണ്. പുതിയ ട്രാൻസാക്ഷൻ നമ്പർ ജനറേറ്റ് ചെയ്തിട്ടാണ് തട്ടിപ്പ് നടത്തിയത്. പിന്നീട് അത് റദ്ദാക്കുകയും ചെയ്തു ബാങ്ക് ഡെപ്പോസിറ്റ് സിസ്റ്റം അഡ്മിനിസ്ട്രേറ്റർ അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് നടന്നതായി മനസ്സിലായത് . ട്രഷറി ഡയറക്ടര്‍ യോഗം ചേര്‍ന്നു.
വഞ്ചിയൂർ സബ്ട്രഷറിയില്‍ നിന്നും രണ്ടു കോടിയുടെ തട്ടിപ്പ്; തട്ടിയത് ട്രഷറി ഉദ്യോഗസ്ഥന്
