എറണാകുളം: ഇടപ്പള്ളി തൃക്കാക്കര പൈപ്പ് ലൈൻ സ്വദേശി ദേവസി ആലുങ്കൽ (80) അന്തരിച്ചു. സോഷ്യലിസ്റ്റ് നേതാവായ ഇദ്ദേഹം 1977 ലും 1991ലും നിയമസഭയിലേക്ക് മത്സരിച്ചിട്ടുണ്ട്. സോഷ്യലിസ്റ്റ് പാർട്ടി രൂപം കൊണ്ടത് മുതൽ പ്രവർത്തകനായിരുന്നു സംസ്ഥാന ജോയിൻ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് 20 മാസം ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. ഇടപ്പള്ളി ബ്ലോക്ക് ബി ഡി സി ചെയർമാൻ, കൊച്ചിൻ ഷിപ്യാർഡ് ബോർഡ് മെമ്പർ, കെ എസ് എഫ് ഇ ബോർഡ് അംഗം എന്നീ നിലകളിലും ജനത പാർട്ടിയുടെ സംസ്ഥാന വൈസ് പ്രസിഡൻറ് എറണാകുളം ജില്ലാ പ്രസിഡണ്ട് എന്നീ പദവികളിലും ഉണ്ടായിട്ടുണ്ട്.
മരണശേഷമാണ് കോവിഡ് സ്ഥിരീകരിച്ചത്. ലക്ഷണങ്ങളൊന്നും കാണിച്ചിരുന്നില്ല. തുടർന്ന് കുടുംബാംഗങ്ങളെ ആൻറിജൻ പരിശോധനയ്ക്ക് വിധേയമാക്കി. മകനും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. ജില്ലയിലുള്ള അവരുടെ വ്യവസായ സ്ഥാപനങ്ങളിൽ സന്ദർശനം നടത്തിയിരുന്നതിനാൽ സ്ഥാപനങ്ങൾ അടച്ചു. ജോലിക്കാരെ ക്വാറന്റൈനിൽ വിട്ടു.