തൃശ്ശൂരിലെ ശക്തന്‍ മാർക്കറ്റ് ക്ളസ്റ്ററാകാനുള്ള സാധ്യത. സ്ഥിതി രൂക്ഷം.

തൃശൂര്‍: തൃശ്ശൂർ ശക്തന്‍ മാര്‍ക്കറ്റില്‍ നാലു പേര്‍ക്കുംകൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ 15 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ശക്തന്‍ മാർക്കറ്റ് ക്ളസ്റ്ററാകാനുള്ള സാധ്യതയാണുള്ളത്.

വെള്ളിയാഴ്ച 60 പേരുടെ രോഗം സ്ഥിരീകരിച്ച 51 പേർ സമ്പർക്കത്തിലൂടെ അസുഖം ബാധിച്ചവരാണ്. ശരാശരി രണ്ട് പേർക്ക് ഉറവിടം അറിയാത്ത രോഗം ബാധിക്കുന്ന അവസ്ഥയുണ്ട്. ശക്തൻ മാർക്കറ്റിൽ 300 പേരിൽ ആന്റിജൻ പരിശോധന നടത്തിയതില്‍ 15 പേർക്കാണ് രോഗം ബാധിച്ചത്. പട്ടാമ്പി ക്ലസ്റ്ററിൽ തൃശ്ശൂരിൽ നിന്നുള്ള പലർക്കും അസുഖം ബാധിച്ചിട്ടുണ്ട്.

ഇതുവരെ 1457 പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളത്. 946 പേര്‍ രോഗവിമുക്തരായി. 504 ആളുകള്‍ ചികിത്സയിലാണ്. ഇതുവരെ ജില്ലയില്‍ 7 ആളുകളാണ് കൊറോണ ബാധിച്ച് മരിച്ചിട്ടുള്ളത്.

12216 ഇപ്പോള്‍ നിരീക്ഷണത്തിലാണ്. 531 പേര്‍ ആശുപത്രികളിലും 11685 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തിലുള്ളത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →