യു .എ. ഇ: കോവിഡ് ആശങ്കകൾക്കിടയിൽ യു.എ.ഇ യിൽ ആരംഭിക്കാനിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് മൽസരങ്ങളിൽ അൻപത് ശതമാനം സീറ്റുകളിൽ കാണികളെ അനുവദിച്ചേക്കും. യു. എ. ഇ ക്രിക്കറ്റ് ബോർഡിന്റെതാണ് ആരാധകർക്ക് ആശ്വാസകരമായ ഈ തീരുമാനം. 30 മുതൽ 50 ശതമാനം വരെ കാണികളെ ശാരീരിക അകലം പാലിച്ച് സ്റ്റേഡിയത്തിൽ പ്രവേശിപ്പിക്കാനാണ് ആലോചന നടക്കുന്നത്.
എന്നാൽ തീരുമാനം നടപ്പിലാകണമെങ്കിൽ യു.എ.ഇ സർക്കാരിന്റെയും ബി.സി.സി.ഐ യുടെയും ഭാരതസർക്കാരിന്റെയും അനുവാദം കൂടി ആവശ്യമുണ്ട്.
കോവിഡ് ബാധയിൽ ആശ്വാസകരമായ നിലയാണ് നിലവിൽ യു.എ.ഇ യിൽ ഉള്ളത് എന്നതിനാൽ യു.എ.ഇ സർക്കാർ കാണികൾക്ക് പച്ചക്കൊടി കാട്ടാനാണ് സാധ്യത. ഇപ്പോൾ യു.എ.ഇ യിലെ കോവിഡ് ബാധിതരുടെ എണ്ണം 6000 മാത്രമാണ്.
നിലവിലുള്ള തീരുമാന പ്രകാരം സപ്തംബർ 19 മുതൽ നവംബർ എട്ടുവരെയായിരിക്കും മൽസരങ്ങൾ നടക്കുക.
ദീപാവലി പരിഗണിച്ച് ഫൈനൽ മൽസരത്തിന്റെ തീയ്യതി മാറ്റണമെന്ന് സ്റ്റാർ സ്പോർട്സ് ബി.സി.സി.ഐ യോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ആവശ്യം ബി.സി.സി.ഐ ഗവേണിംഗ് കൗൺസിൽ പരിഗണിച്ചു വരികയാണ്..
ഇന്ത്യൻ പ്രീമിയർ ലീഗ് മൽസരങ്ങളിൽ അൻപത് ശതമാനം സീറ്റുകളിൽ കാണികളെ അനുവദിച്ചേക്കും
