അമരാവതി: സാനിറൈസറില്‍ വെള്ളവും ശീതള പാനീയങ്ങളും ചേര്‍ത്ത് ആളുകള്‍ കഴിക്കുകയായിരുന്നു. മൂന്ന് യാചകര്‍ ഉൾപ്പെടെയുള്ള പത്ത് പേരാണ് മരിച്ചത്. ആന്ധ്രയിലെ പ്രകാശം ജില്ലയിലെ കുറിച്ചെഡു ഗ്രാമത്തിലാണ് സംഭവം. രണ്ടുപേര്‍ രാത്രിയും എട്ട് പേർ വെള്ളിയാഴ്ച രാവിലെയുമാണ് മരിച്ചത്
കോവിഡ് വ്യാപനത്തെ തുടർന്ന് ഏതാനും ദിവസങ്ങളായി ആ പ്രദേശത്ത് ലോക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയായിരുന്നു. മദ്യശാലകൾ അടച്ചതോടെ മദ്യം ലഭിക്കുവാൻ മറ്റ് വഴിയില്ലാതെ വന്നതോടെ സാനിറ്റെസറിൽ വെള്ളവും ചേർത്ത് കഴിച്ചിരുന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പ്രകാശം എസ് പി സിദ്ധാർത്ഥ് കൗശൽ അറിയിച്ചു.