റായ്പുര്‍: പ്രായപൂര്‍ത്തിയാവാത്ത സഹോദരിമാരെ കൂട്ടബലാല്‍സംഗം ചെയ്ത കേസില്‍ 11 പേര്‍ പിടിയില്‍. അറസ്റ്റിലായവരില്‍ രണ്ടുപേര്‍ മൈനറാണ്. പെണ്‍കുട്ടി മെയ് 30-ന് ശിശുക്ഷേമ സമിതി ഓഫിസിലെത്തി രണ്ടുമാസം മുമ്പ് ഉണ്ടായ സംഭവത്തില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ കുട്ടിയുടെ പിതാവിനെ വരുത്തി കാര്യങ്ങള്‍ അന്വേഷിച്ചപ്പോള്‍ ശരിയണെന്ന് സമ്മതിച്ചു. ബലാല്‍സംഗത്തിന്റെ ദൃശ്യങ്ങള്‍ കൈവശം ഉണ്ടെന്നു പറഞ്ഞ് നിരന്തരം ബ്ലാക്‌മെയില്‍ ചെയ്യാന്‍ ശ്രമിക്കുകയാണെന്നും പിതാവ് പറഞ്ഞു.
പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ രണ്ട് സുഹൃത്തുക്കളോടൊപ്പമാണ് പുറത്തുപോയത്. തിരിച്ചുവരുന്നതിനിടെ എട്ടംഗ സംഘം ഇവരെ പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടികളുടെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ മൈനറായതിനാല്‍ അവര്‍ക്കെതിരേ തട്ടിക്കൊണ്ടുപോകല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസ് എടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയ്ച്ചു.

