ഹൃദയാഘാതത്തെ തുടർന്ന് മലയാളി ജിദ്ദയിൽ മരിച്ചു


കോഴിക്കോട്: അണ്ടോണ, ചക്കിക്കാവ് , തെക്കേ തൊടിയിൽ കോയ (56) യാണ് മരിച്ചത് . ജിദ്ദയിലെ ഹംദാനിയയിൽ കഴിഞ്ഞ ദിവസമായിരുന്നു മരണം.

ജോലിക്കിടെ റൂമിൽ പോയ ശേഷം തിരികെ വരാതിരുന്നതിനെ തുടർന്ന് തിരക്കിയെത്തിയ സുഹൃത്തുക്കളാണ് ഇദ്ദേഹത്തെ മുറിയിൽ മരിച്ച നിലയിൽ കണ്ടത് . നെഞ്ചുവേദനയ്ക്ക് നേരത്തെ ആശുപത്രിയിൽ ചികത്സ തേടിയിരുന്നു.
35 വർഷമായി വിദേശത്ത് ജോലി ചെയ്തു വരികയായിരുന്നു. മരിക്കുന്നതിന് മുൻപ് വീട്ടുകാരുമായി ഫോണിൽ സംസാരിച്ചിരുന്നു. മൃതദേഹം ഹംദാനിയ്യ മഖ്ബറയിൽ ഖബറടക്കി.

ആയിശയാണ് ഉമ്മ, ഭാര്യ: സക്കീന, മക്കൾ: നിഹ് മ, നിഹാൽ, നസൽ. മരുമകൻ: അബ്ദുൽ ഷുക്കൂർ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →