തിരുവല്ല: മണിമലയാറ്റിൽ ഒഴുകി വന്ന സ്ത്രീയുടെ ജീവൻ മത്സ്യത്തൊഴിലാളികൾ രക്ഷിച്ചു. കോട്ടയം മണിമല തൊട്ടിയിൽ ഓമന സുരേന്ദ്രൻ (68) നദിയിൽ ഒഴുകി പോയത്. തിരുമൂലപുരം വെളിയം കടവിനു സമീപത്തുവെച്ച് മത്സ്യത്തൊഴിലാളി തിരുമൂലപുരം തയ്യിൽ പള്ളത്ത് റെജിയും ബന്ധു ജോയ് വർഗീസും ചേർന്നാണ് ഓമനയെ രക്ഷപ്പെടുത്തിയത്. വ്യാഴാഴ്ച (30-07-2020) ന് രാവിലെ പത്തരയോടെയായിരുന്നു സംഭവം. അബോധാവസ്ഥയിലായിരുന്ന ഓമനയെ തിരുവല്ല താലൂക്ക് ആശുപത്രിയിലെത്തിച്ചു.
വ്യാഴാഴ്ച രാവിലെ ഒൻപതരയോടെ കുറ്റൂരിന് സമീപം മണിമല നദിക്ക് കുറുകെയുള്ള പാലത്തിന് മുകളിൽ നിന്നാണ് ഇരുവള്ളിപ്പുഴ ചുങ്കത്ത് ടിറ്റോ തോമസ്, എസ് ആർ ബിജു എന്നിവരാണ് ഒരു സ്ത്രീ നദിയിലൂടെ ഒഴുകി വരുന്നത് കണ്ടത്. തുടർന്ന് ഫയർ ഫോഴ്സിലേക്കും പോലീസിലേക്കും വിവരമറിയിച്ചു.
ബോധം തിരികെ കിട്ടിയ ഓമനയില്‍ നിന്നും വിവരം ശേഖരിച്ച് മകൻ രാജേഷ് കുമാറിനെ വിവരമറിയിച്ചു. മണിമലയിലെ വീടിന് തൊട്ടടുത്താണ് നദി . എവിടെനിന്നാണ് നദിയിലേക്ക് വീണതെന്ന് എന്ന് ചോദിച്ച് അറിയാൻ കഴിഞ്ഞിട്ടില്ല. വീടിനടുത്ത് വെച്ചാണ് വീണത് എങ്കിൽ 40 കിലോമീറ്ററോളം കുത്തൊഴുക്കിൽ ഒഴികിയിട്ടുണ്ടാകും. വ്യാഴാഴ്ച രാവിലെ മുതൽ ഓമനയെ കാണാനില്ലെന്ന് ബന്ധുക്കൾ മണിമല പോലീസിൽ പരാതി നൽകിയിരുന്നു. വിവരങ്ങൾ ചോദിച്ചറിയാൻ ഉള്ള ആരോഗ്യ അവസ്ഥയിലല്ല ഓമന എന്ന് കോട്ടയം മെഡിക്കൽ കോളേജ് ഡോക്ടർമാർ അറിയിച്ചു.

