അൺലോക്ക്- 3 കേന്ദ്ര സർക്കാർ മാർഗരേഖ പ്രഖ്യാപിച്ചു; ഓഗസ്റ്റ് 31 വരെ സ്കൂളുകൾ തുറക്കുകയില്ല; രാത്രി കർഫ്യൂ പിൻവലിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ പിൻവലിക്കുന്നത് ഭാഗമായി മൂന്നാംഘട്ടം അൺലോക്ക് 3 പ്രഖ്യാപിച്ചു. ഇതിൻറെ ഭാഗമായി ആയി രാജ്യത്ത് ഏർപെടുത്തിയിരുന്നു രാത്രി കർഫ്യൂ പിൻവലിച്ചു. അതത് പ്രദേശങ്ങളിലെ സ്ഥിതി അനുസരിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം. സിനിമ തീയറ്ററുകളും പാർക്കുകളും ബാറുകളും അടഞ്ഞു കിടക്കും. ഓഗസ്റ്റ് 31 വരെ സ്കൂളുകൾ തുറക്കുകയില്ല.

പൊതു ഇടങ്ങൾ അടഞ്ഞു കിടക്കും. പാർക്കുകളും സ്വിമ്മിംഗ് പൂളുകളും തുറക്കില്ല. സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകൾ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് മാത്രം നടത്തണം. റാലികള്‍ അടക്കമുള്ളവയ്ക്ക് അനുവാദമില്ല. ആള്‍ക്കൂട്ടമുണ്ടാക്കുന്ന എല്ലാ പ്രവർത്തനങ്ങളും നിയന്ത്രിക്കും. രാജ്യാന്തര വിമാനസർവീസുകൾക്ക് അനുമതിയില്ല. വന്ദേഭാരത് വിമാനങ്ങൾ ഉണ്ടാകും. കണ്ടൈൻമെൻറ് സോണുകളിലെ നിയന്ത്രണങ്ങൾ സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാം

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →