തിരുവനന്തപുരം: എം പി വീരേന്ദ്രകുമാറിന്റെ മരണത്തോടെ ഒഴിവുവന്ന രാജ്യസഭാ സീറ്റിലേക്ക് ഓഗസ്റ്റ് 24ന് ഉപതിരഞ്ഞെടുപ്പ് നടക്കും. കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷനാണ് തീയതി പ്രഖ്യാപിച്ചത്. വിജ്ഞാപനം ഓഗസ്റ്റ് ആറിന് പുറത്തിറങ്ങും. ഈ മാസം 13 വരെയാണ് പത്രികകള്‍ സ്വീകരിക്കുക. 14ന് പത്രികകളുടെ സൂക്ഷ്മപരിശോധന നടക്കും. 17നാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. വോട്ടെടുപ്പ് ആവശ്യമായി വന്നാല്‍ 24ന് രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് നാലുവരെയാണ് നടക്കുക. അഞ്ചുമണിക്ക് തന്നെ വോട്ടെണ്ണി അന്നുതന്നെ ഫലപ്രഖ്യാപനവും നടത്തും. എല്‍ഡിഎഫ് പ്രതിനിധിയായാണ് വീരേന്ദ്രകുമാര്‍ രാജ്യസഭയില്‍ എത്തിയത്. രാജ്യസഭ അംഗത്തിന്റെ കാലാവധി ആറ് വര്‍ഷമാണ്.
വീരേന്ദ്രകുമാറിന്റെ മരണത്തോടെ ഒഴിവുവന്ന രാജ്യസഭാ സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പ് ഓഗസ്റ്റ് 24ന്
