പൂനെ : നാലു വയസ്സായ കുട്ടിയുടെ വികൃതി സഹിക്കവയ്യാതെ അമ്മ കുട്ടിയെ ചുമരില്‍ തലയിടിപ്പിച്ച ശേഷം കഴുത്തിൽ കേബിൾ മുറുക്കി കൊലപ്പെടുത്തി. പൂനയ്ക്ക് സമീപമുള്ള പിംപ്രി-ചിഞ്ച്വാടി ഭലേക്കർ നഗറിലാണ് തിങ്കളാഴ്ച (27- 07- 2020) രാവിലെ സംഭവം നടക്കുന്നത്. പൂനെ ദേശി സവിത കക്ഡെ എന്ന യുവതിയാണ് ഈ ക്രൂരകൃത്യം ചെയ്തത്. പിതാവിൻറെ പരാതിയിൽ സവിതയെ പോലീസ് അറസ്റ്റ് ചെയ്തു.
A woman arrested for killing her 4-year old daughter in Pimpri Chinchwad, Pune on 27th July. The accused informed her husband that as the child was mischievous & giving her problems, she banged her head on a wall & strangulated her: Pimpri Chinchwad Police #Maharashtra
— ANI (@ANI) July 30, 2020
സംഭവസമയത്ത് അമ്മയും നാലുവയസ്സുകാരി ദിശയും ആറുമാസം പ്രായമുള്ള മകനും ആയിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. കുട്ടിയുടെ അച്ഛൻ ദീപക് അർജുൻ കക്കഡെ ബന്ധുക്കൾക്കൊപ്പം സ്വന്തം അമ്മയുടെ മരണാനന്തരചടങ്ങുകൾ നടത്തുവാൻ പോയിരിക്കുകയായിരുന്നു.
കുട്ടിയുടെ വികൃതി സഹിക്കാൻ വയ്യ എന്നും അത് തനിക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട് എന്നും സവിത ഫോൺ വിളിച്ച് ഭർത്താവിനോട് പരാതി പറഞ്ഞു. ഇതിനുശേഷവും നാലുവയസ്സുകാരി ദിശ ഭിത്തിയിൽ ഇടിച്ചും ഓടി നടന്നും ശബ്ദമുണ്ടാക്കി കൊണ്ടിരുന്നു. നിയന്ത്രിക്കാനാവാതെയായപ്പോൾ കുട്ടിയുടെ തല പിടിച്ച് ഭിത്തിയിൽ ഇടുപ്പിച്ചു. എന്നിട്ടും ദേഷ്യം സഹിക്കാനാവാതെ ഫോണിൻറെ കേബിൾ എടുത്ത് കുട്ടിയുടെ കഴുത്ത് വലിച്ചുമുറുക്കി ശ്വാസം മുട്ടിച്ചു കൊന്നു. മരണാനന്തര ചടങ്ങുകൾ കഴിഞ്ഞ് ദീപക് വീട്ടിലെത്തിയപ്പോൾ വീട്ടിലെ ഹാളിൽ സവിത ചലനമറ്റ കുഞ്ഞിനേയും നോക്കിയിരിക്കുന്നതാണ് കണ്ടത്. കുഞ്ഞിനെ താൻ കൊന്നതാണെന്ന് സവിത സമ്മതിച്ചു. അർജുൻ പോലീസിനെ വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തി സവിതയെ അറസ്റ്റ് ചെയ്തു.

