.
ന്യൂ ഡല്‍ഹി.- തന്റെ അര്‍ദ്ധനഗ്ന ശരീരത്തില്‍ സ്വന്തം മകനെക്കൊണ്ട് ചിത്രം വരപ്പിച്ച് സമൂഹ മാദ്ധ്യമങ്ങളില്‍ പോസ്റ്റുചെയ്തുവെന്ന കേസില്‍ ഹൈക്കോടതി രഹ്ന ഫാത്തിമയ്ക്ക് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചിരുന്നു. രഹ്നാ ഫാത്തിമക്കെതിരെ ചുമത്തിയിരുന്ന പോക്സോ നിയമപ്രകാരമുളള കേസ് പ്രഥമ ദൃഷ്ട്യാ നിലനില്‍ക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തളളിയത്. അതിനെ തുടര്‍ന്നാണ് രഹ്ന ഫാത്തിമ സുപ്രീം കോടതിയല്‍ ഹര്‍ജി നല്‍കിയത്.
എന്നാല്‍ താന്‍ കുട്ടികളെ അനുചിത പ്രവര്‍ത്തികള്‍ക്ക് ഉപയോഗിച്ചെന്ന ആരോപണം ശരിയല്ലെന്നും കലയുടെ ആവിഷ്ക്കാരവും തന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കലുകളുമാണ് താന്‍ ഉദ്ദേശിച്ചതെന്നും രഹ്ന ഫാത്തിമ തന്റെ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
അതേസമയം തന്റെ ഭാഗം കൂടി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് രഹ്ന ഫാത്തിമ ക്കെതിരെ പരാതി നല്കിയ അഭിഭാഷകന് അരുണ്‍പ്രകാശും സുപ്രിം കോടതിയെ സമീപിച്ചിട്ടുണ്ട്

