ന്യൂഡല്‍ഹി : ഭാരത് പെട്രോളിയം കോര്പ്പറേഷന് ലിമിറ്റഡ്, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്പ്പറേഷന് ലിമിറ്റഡ് , ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് തുടങ്ങിയ ഓയില്‍ മാര്‍ക്കറ്റിംഗ് കമ്പനികള്‍ (ഒഎംസി) ഡിസലിന്റെ ഡോര്‍ ടു ഡോര്‍ വിതരണത്തിന് തയ്യാറായ സ്റ്റാര്‍ട്ടപ്പുകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഇനി ഇന്ധനം വീട്ടിലെത്തുന്ന കാലമാണ് വരാന്‍ പോവുന്നതെന്ന് ചുരുക്കം
പുതിയ നീക്കത്തോടെ ഡോര്‍-ടു-ഡോര്‍ ഡീസല്‍ വിതരണം ഗണ്യമായി വര്‍ദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. വ്യവസായവും ആഭ്യന്തര വ്യാപാരവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള വകുപ്പ് (ഡിപിഐഐടി) അംഗീകരിച്ച സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഇന്ധന സംരംഭകര്‍ 9,000 കോടി രൂപയുടെ നിക്ഷേപം നേടുമെന്ന് പ്രതീക്ഷിക്കുന്നതെന്ന് റെപ്പോസ് എനര്‍ജി സിഇഒയും സഹസ്ഥാപകനുമായ ചേതന്‍ വാലുഞ്ച് ഇന്ത്യ ടുഡേയോട് പറഞ്ഞു.

