തൃശൂര്‍ മണ്ഡലത്തിലെ നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്കുള്ള ടിവികള്‍ വിതരണം ചെയ്തു

തൃശൂര്‍ : തൃശൂര്‍ മണ്ഡലത്തിലെ നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്കുള്ള ടിവികളുടെ വിതരണോദ്ഘാടനം കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ നിര്‍വ്വഹിച്ചു. ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്കാണ് കേരഫെഡ് 25 ടിവികളും മറ്റ് സഹകരണ സംഘങ്ങള്‍ അഞ്ച് ടിവികളും നല്‍കുന്നത്. ജി.യു.പി.എസ് രാമവര്‍മ്മപുരം സ്‌കൂള്‍ വിദ്യാര്‍ത്ഥിനി അനുശ്രീയുടെ മാതാപിതാക്കള്‍ക്ക് ടി വി നല്‍കിയാണ് മന്ത്രി വിതരണോദ്ഘാടനം നിര്‍വ്വഹിച്ചത്. ഗവ. ഗസ്റ്റ് ഹൗസില്‍ നടന്ന പരിപാടിയില്‍ 25 ടിവികളാണ് വിതരണം ചെയ്തത്. നിയോജക മണ്ഡലത്തില്‍ 370 വിദ്യാര്‍ത്ഥികള്‍ക്കാണ് ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാതിരുന്നത്. മണ്ഡലത്തിലെ സ്‌കൂളുകളിലെ പ്രധാന അദ്ധ്യാപകര്‍ നല്‍കിയ ലിസ്റ്റിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികളുടെ വീട്ടില്‍ ടി വിയില്ലെന്ന് ഉറപ്പാക്കി അര്‍ഹരെ കണ്ടെത്തിയാണ് നല്‍കിയത്.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/6469/T.V.Distribution.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →