തിരുവനന്തപുരം: തിരുവനന്തപുരത്തെ കൊറോണ വ്യാപനം ഗുരുതര സ്വഭാവം കൈവരിക്കുന്നു. മേനോൻ കുളത്ത് കിൻഫ്ര പാർക്കിൽ 300 ആളുകളുടെ രക്ത സാംപിളുകളിൽ ആൻറിജൻ പരിശോധന നടത്തിയപ്പോൾ 90 പേർക്ക് രോഗം സ്ഥിരീകരിച്ചു. പുലയനാർ കോട്ടയിൽ നെഞ്ചുരോഗ ആശുപത്രിയിലെ ഒരു ഡോക്ടർ കൊറോണ സ്ഥിരീകരിച്ചു. അതോടെ സമ്പർക്കത്തിൽ ഏർപ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്.
തീരദേശമേഖലയിലെ സൂപ്പർ സ്‌പ്രെഡിനും 7 ക്ലസ്റ്ററുകൾ കേന്ദ്രീകരിച്ചുള്ള രോഗബാധ കണ്ടെത്തലിനും പിന്നാലെ കിൻഫ്ര പാർക്ക് മേഖലയിലും ഗുരുതര നിരക്കിൽ രോഗബാധ ഉണ്ടെന്ന് വ്യക്തമായിരിക്കുന്നു.
ലോക്ക് ഡൗൺ ഏറെക്കുറെ അവസാനിക്കാറായിരിക്കുന്ന ഘട്ടത്തിലാണ് നഗരത്തിനുള്ളിൽ ഈ സ്ഥിതി വിശേഷം. ലോക്ക് ഡൗണുമായി മുമ്പോട്ടു ഇനി പോകാനാവില്ല എന്ന് തിരുവനന്തപുരം മേയർ നേരത്തെ പറഞ്ഞിരുന്നു. കണ്ടൈൻ മെൻറ് സോണുകൾ ഒഴികെ ബാക്കിയുള്ള സ്ഥലങ്ങളിൽ ഇളവുകൾ അനുവദിക്കാനിരിക്കുകയാണ്.
തിരുവനന്തപുരം കാട്ടാക്കടയില്‍ തൂങ്ങാംപാറ സ്വദേശി പ്രശുഭയ്ക്ക്(42) മരണശേഷം കോവിഡ് സ്ഥിരീകരിച്ചു. ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടായിരുന്നു. മാനസികവളർച്ച കുറവായ പ്രശുഭ വീട്ടില്‍ തന്നെ ചികിത്സയിലായിരുന്നു. അസുഖം അധികമായി സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണമടഞ്ഞിരുന്നു. മരണശേഷം സ്രവ പരിശോധനയിലാണ് കൊറോണ സ്ഥിരീകരിച്ചത്.
പാറശാലയില്‍ ജില്ലാ ആശുപത്രിയില്‍ രോഗികള്‍ക്കും കൂട്ടിയിരുപ്പുകാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. സെക്രട്ടറിയേറ്റ് സെക്യൂരിറ്റി ഗാര്‍ഡിനും കോവിഡ് സ്ഥിരീകരിച്ചു.

