ക്ഷയ രോഗ നിര്‍മാര്‍ജ്ജനം: ഉത്തരകൊറിയക്ക് ഇന്ത്യയുടെ 10 ദശലക്ഷം യു.എസ് ഡോളറിന്റെ മെഡിക്കല്‍ സഹായം

ഉത്തര കൊറിയക്ക് 10 ദശലക്ഷം യു.എസ് ഡോളറിന്റെ മെഡിക്കല്‍ സഹായം നല്‍കി ഇന്ത്യ. ലോകാരോഗ്യ സംഘടനയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് ഉത്തര കൊറിയക്ക് മെഡിക്കല്‍ സഹായങ്ങള്‍ നല്‍കാന്‍ തീരുമാനിച്ചതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.കൊറിയയില്‍ നടക്കുന്ന ക്ഷയ രോഗ നിര്‍മാര്‍ജ്ജന പ്രോഗ്രാമിന്റെ ഭാഗമായാണ് ഇന്ത്യ രാജ്യത്തിനു മെഡിക്കല്‍ സഹായം അനുവദിച്ചിട്ടുള്ളത്.

ഉത്തര കൊറിയയിലെ ഇന്ത്യന്‍ അംബാസിഡറായ അതുല്‍ മല്‍ഹാരിയാണ് മരുന്നുകള്‍ ഉത്തര കൊറിയയുടെ ഭരണാധികാരികള്‍ക്ക് കൈമാറിയത്.ലോകാരോഗ്യ സംഘടന പ്രതിനിധിയുടെ സാന്നിധ്യത്തിലായിരുന്നു മെഡിക്കല്‍ സഹായത്തിന്റെ കൈമാറ്റം നടന്നത്.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →