കാസര്‍കോട്: കാസര്‍കോട് വെള്ളിയാഴ്ച (24-07- 2020) പുതിയതായി കൊറോണ രോഗം ബാധിച്ചവര്‍ 106 ആണ്. ഇതില്‍ 76 പേര്‍ക്ക് സമ്പര്‍ക്കംമൂലമാണ് രോഗബാധ. 68 പേര്‍ രോഗമുക്തരായി. 21 പേരുടെ ഉറവിടം വ്യക്തമല്ല. ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു. പടന്നക്കാട് സ്വദേശി നബീസ (75) യാണ് മരിച്ചത്. കടുത്ത പ്രമേഹത്തെ തുടര്‍ന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു നബീസ. ഇതോടെ ജില്ലയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി. മംഗല്‍പാടി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു.
ജില്ലയില്‍ അഞ്ചിടത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. മഞ്ചേശ്വരം, കുമ്പള, കാസര്‍കോട്, ഹൊസ്ദുര്‍ഗ്, നീലേശ്വരം പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് നിരോധനാജ്ഞ.
8 കമ്മ്യൂണിറ്റി ക്ലസ്റ്ററുകളാണ് നിലവില്‍ ഉള്ളത്. കാസര്‍കോട് മാര്‍ക്കറ്റ്, ചെങ്കള ഫ്യൂണറല്‍ ക്ലസ്റ്റര്‍, മംഗല്‍പാടി വാര്‍ഡ് 3, മഞ്ചേശ്വരം വാര്‍ഡ് 11,12,13, കുമ്പള വാര്‍ഡ് 12, കുമ്പള വാര്‍ഡ് 1, നാട്ടക്കല്‍, നീര്‍ച്ചാല എന്നിവയാണ് ജില്ലയില്‍ രൂപം കൊണ്ട ക്ലസ്റ്ററുകള്‍.
വിദേശത്തു നിന്നും വന്നവര്‍ – 2
മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍ -7