വയനാട് ജില്ലയിൽ സംസ്ഥാന അധ്യാപക അവാര്‍ഡ്: അപേക്ഷ ക്ഷണിച്ചു

വയനാട് 2020-21 വര്‍ഷത്തെ സംസ്ഥാന അദ്ധ്യാപക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. ഗവണ്‍മെന്റ്/ എയ്ഡഡ് സ്‌കൂളുകളിലെ പ്രധാനാദ്ധ്യപകര്‍ക്ക് 20 വര്‍ഷവും മറ്റ് അദ്ധ്യാപകര്‍ക്ക്  15 വര്‍ഷവും അദ്ധ്യായന പരിചയം വേണം. അര്‍ഹരായവര്‍ നിശ്ചിത പ്രൊഫോര്‍മയിലുള്ള  4 സെറ്റ്  അപേക്ഷ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയതും 3 മാസത്തിനുള്ളില്‍  എടുത്ത 4  പാസ്‌പോര്‍ട്ട്  സൈസ്  ഫോട്ടോയും,   ഫോട്ടോയുടെ  സിഡിയും സഹിതം ആഗസ്റ്റ് 5 നകം  വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ സമര്‍പ്പിക്കണം. വൈകി ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ല. ഫോണ്‍. 04936 202593.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →