വയനാട്: ബത്തേരി , പൂതിക്കാട് മംഗലത്ത് അനന്തു കൃഷ്ണ (15) യാണ് വീടിനുള്ളിൽ തൂങ്ങി മരിച്ചത്. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്തായിരുന്നു ആത്മഹത്യ . മരണകാരണം വ്യക്തമല്ല.
തിരുനെല്ലി ടെക്നിക്കൽ സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. പത്താം ക്ലാസ് പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസോടെ വിജയിക്കുകയും ചെയ്തു.
പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം സംസ്ക്കരിച്ചു.

