പത്തനംതിട്ട ദുബൈ സംഘം ലയണ്‍സ് ക്ലബ് അടൂര്‍ എമിറേറ്റ്സിന്റെ നേതൃത്വത്തില്‍ ഓട്ടോമാറ്റിക് സാനിറ്റൈസര്‍ സെന്‍സര്‍ മെഷീന്‍ കൈമാറി

പത്തനംതിട്ട : പത്തനംതിട്ട, ദുബൈ സംഘം ലയണ്‍സ് ക്ലബ് അടൂര്‍ എമിറേറ്റ്സിന്റെ നേതൃത്വത്തില്‍ നല്‍കിയ അഞ്ചു ലിറ്റര്‍ സാനിറ്റൈസര്‍ നിറച്ച ഓട്ടോമാറ്റിക് സാനിറ്റൈസര്‍ സെന്‍സര്‍ മെഷീന്‍ ജില്ലാ കളക്ടര്‍ പി. ബി നൂഹ് ഉദ്ഘാടനം ചെയ്തു. ദുബൈ സംഘം ലയണ്‍സ് ക്ലബ് സ്‌പോണ്‍സര്‍ ചെയ്ത 11,000 രൂപ വിനിയോഗിച്ചാണ് ഓട്ടോമാറ്റിക് സാനിറ്റൈസര്‍ സെന്‍സര്‍ മെഷീന്‍ ജില്ലാ ഭരണകൂടത്തിന് കൈമാറിയത്.

പത്തനംതിട്ട ലയണ്‍സ് ക്ലബ് അടൂര്‍ എമിറേറ്റ്സ് പ്രസിഡന്റ് ജി. ചന്ദ്രന്‍, ദുബൈ ലയണ്‍സ് ക്ലബ് റീജണല്‍ ചെയര്‍മാന്‍ ജേക്കബ് അലക്‌സ്, ഫോണ്‍ ചെയര്‍മാന്‍ എസ്. മനോഹരന്‍, ലയണ്‍സ് ക്ലബ് ജില്ലാ ഗവര്‍ണര്‍ ഡോ. ജയകുമാര്‍, ജില്ലാ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ കെ.എസ്. മോഹന്‍പിള്ള, ഐ.പി.ഡി. കെ.തോമസ്, സെക്രട്ടറി സുനില്‍കുമാര്‍, ട്രഷറര്‍ പി.ടി. ചാക്കോ തുടങ്ങിയവര്‍ പങ്കെടുത്തു.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/6360/automatic-sanitiser-machine-.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →