പയ്യോളി: മൂരാട് ആലയാറില്‍ പരേതനായ പവിത്രന്റെ ഭാര്യ ലളിത(62) മകന്‍ അരുണ്‍ (34) എന്നിവരെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ബൂധനാഴ്ച ഉച്ചയ്ക്കാണ് സംഭവം. പോസ്റ്റുമാന്‍ വന്നു ബെല്ലടിച്ചിട്ടും വാതില്‍ തുറക്കാതിരിക്കുന്നത് കണ്ട് അയല്‍വാസികള്‍ പിന്‍വാതിലിലൂടെ കയറിയപ്പോഴാണ് മരിച്ചു കിടക്കുന്നത് കണ്ടത്. അമ്മ കിടപ്പുമുറിയിലും മകന്‍ നടുമുറിയിലുമാണ് മരിച്ചു കിടന്നിരുന്നത്. അമ്മ കാന്‍സര്‍ രോഗിയായിരുന്നു. രണ്ടു മക്കളാണുള്ളത്. മൂത്ത മകന്‍ മാനസികരോഗിയാണ്. രണ്ടാമത്തെ മകനാണ് മരിച്ചത്. വടകര ജില്ലാശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. സഹോദരങ്ങള്‍ ബാബു, രഞ്ജിത്, പ്രേമി, അനിത.
പയ്യോളിയില്‍ അമ്മയേയും മകനേയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
