ചേർത്തല : ചേർത്തലയ്ക്ക് സമീപം അർത്തുങ്കൽ തീരത്താണ് വീടുകൾക്കുള്ളിൽ പുഴുക്കൾ ശല്യമാകുന്നത്. വീടുകൾക്ക് ഉള്ളിലും ഭിത്തികളിലും മേൽക്കൂര കളിലുമാണ് പുഴുക്കൾ വ്യാപിച്ചത്.
ആഴ്ചകൾക്ക് മുമ്പാണ് ഇവയുടെ സാന്നിദ്ധ്യം ശ്രദ്ധയിൽപ്പെട്ടത്. ദിവസവും ക്രമാതീതമാം വിധം ഇവ പെരുകുകയാണ്. എവിടെ നിന്നാണ് പുഴുക്കള്‍ വീടുകളിൽ എത്തുന്നത് എന്ന് കണ്ടെത്തുവാനായില്ല.
പഞ്ചായത്തിലും ആരോഗ്യ വകുപ്പിലും വിവരം ധരിപ്പിച്ചിട്ടുണ്ട് . എങ്കിലും ശാശ്വത പരിഹാരം ഇതേ വരെ കണ്ടെത്തിയിട്ടില്ല. ഡീസലും മണ്ണെണ്ണയും തളിച്ച് ഇവയെ പ്രതിരോധിക്കുന്നുണ്ടെങ്കിലും പോംവഴി കാണാതെ വിഷമിക്കുകയാണ് നാട്ടുകാർ. മിക്കവരും വീട് വിട്ട് ബന്ധുക്കളുടെ വീടുകളിലേയ്ക്ക് താമസം മാറി തുടങ്ങി.