പ്ലാസ്മ ചികിത്സ ഇനി എല്ലാ മെഡിക്കല്‍ കോളേജുകളിലും ആരംഭിക്കും

തിരുവനന്തപുരം: പ്ലാസ്മ ചികിത്സ ഇനി എല്ലാ മെഡിക്കല്‍ കോളേജുകളിലേക്കും വ്യാപിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. പ്രധാനപ്പെട്ട എല്ലാ മെഡിക്കല്‍ കോളേജിലും പ്ലാസ്മ ബാങ്കും സജ്ജീകരിക്കും. ഗുരുതരാവസ്ഥയിലുള്ള രോഗികളില്‍പോലും പ്ലാസ്മ ചികിത്സ വിജയകരമാണ്. ഇതുവരെ പ്ലാസ്മ ചികിത്സ നല്‍കിയ 90 ശതമാനം പേരേയും രക്ഷിക്കാനായി.

മഞ്ചേരി മെഡിക്കല്‍ കോളേജിലാണ് സംസ്ഥാനത്ത് ആദ്യമായി പ്ലാസ്മ ബാങ്ക് തുടങ്ങിയത്. കൊവിഡ് മുക്തരായ 21 പേര്‍ ഇവിടെ പ്ലാസ്മ നല്‍കാനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇതില്‍ പെണ്‍കുട്ടികള്‍വരെ മുന്നോട്ടുവന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →