തിരുവനന്തപുരം: സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ടീക്കാറാം മീണയാണ് ഇക്കാര്യം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചത്. ചവറ, കുട്ടനാട് നിയമസഭകളിലേയ്ക്കുള്ള ഉപതിരഞ്ഞെടുപ്പാണ് നടത്തുവാനുള്ളത്. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുകയും ചിലയിടങ്ങളിൽ സമൂഹ വ്യാപനം കണ്ടെത്തുകയും ചെയ്ത സാഹചര്യത്തിലാണ് നിർദ്ദേശം.
എന്നാൽ ഉപതിരഞ്ഞെടുപ്പ് നടത്തുന്ന പക്ഷം പാലിക്കേണ്ട നടപടി ക്രമങ്ങൾ സംബന്ധിച്ച് നിർദ്ദേശങ്ങൾ കമ്മീഷൻ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുമുണ്ട്. ഒരു പോളിംങ് സ്റ്റേഷനിൽ 1800 വോട്ടർ എന്നതിന് പകരം 1000 പേർ മാത്രമേ പാടുള്ളൂ. അങ്ങനെ വന്നാൽ മിക്കയിടങ്ങളിലും ഓക്സിലറി ബൂത്തുകള്‍ സ്ഥാപിക്കേണ്ടിവരും. സാമൂഹിക അകലം പാലിക്കണം. വയോധികർ, ഭിന്നശേഷിക്കാർ , കൊവിഡ് പൊസിറ്റീവായവർ എന്നിവർ വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടാൽ അവർക്ക് തപാൽ വോട്ട് നൽകണം. സ്ഥാനാർത്ഥികൾക്കൊപ്പം അഞ്ച് പേരിൽ കൂടുതൽ പാടില്ലന്നും നിർദ്ദേശത്തിൽ പറയുന്നു.

