ആലപ്പുഴ: കാര്‍ മരത്തിലിടിച്ച് വെള്ളക്കെട്ടിലേക്കു മറിഞ്ഞ് സഹോദരങ്ങള്‍ മരിച്ചു. തലവടി തണ്ണുവേലില്‍ സുനിലിന്റെ മക്കളായ മിഥുന്‍(21), നിമല്‍(19) എന്നിവരാണ് മരിച്ചത്. എടത്വ കൈതമുക്ക് ജങ്ഷനു സമീപമാണ് കാര്‍ മറിഞ്ഞത്. ഞായറാഴ്ച രാവിലെ ഒമ്പതരോടെയായിരുന്നു അപകടം. അമ്പലപ്പുഴയില്‍നിന്ന് വീട്ടിലേക്ക് വരുന്ന വഴിയില്‍ കൈതമുക്ക് ജങ്ഷനു സമീപം ഇവര്‍ ഓടിച്ചിരുന്ന കാര്‍ മരത്തില്‍ ഇടിച്ചശേഷം വെള്ളക്കെട്ടിലേക്ക് മറിയുകയായിരുന്നു. സംഭവസ്ഥലത്തുവച്ചുതന്നെ ഇരുവരും മരിച്ചു. അപകടത്തില്‍ പൂര്‍ണമായി തകര്‍ന്ന കാര്‍ അഗ്നിശമനസേനയും നാട്ടുകാരും ചേര്‍ന്ന് വെട്ടിപ്പൊളിച്ചാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. മൃതദേഹങ്ങള്‍ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
കാര്‍ മരത്തിലിടിച്ച് വെള്ളക്കെട്ടിലേക്കു മറിഞ്ഞ് സഹോദരങ്ങള്‍ മരിച്ചു
