തൃശൂർ: ഓട്ടോ റിക്ഷാ ഡ്രൈവറായ കൂർക്കഞ്ചേരി മാളിയേക്കൽ ജോസഫ് പോളിന്റെ ( 55 ) വയറ്റിൽ നിന്നാണ് ശസ്ത്രക്രിയക്കുപയോഗിക്കുന്ന കൊടിൽ (ഫോർ സെപ്സ്) കണ്ടെടുത്തത്. മറ്റൊരു സ്വകാര്യ ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയിലൂടെയാണ് ഉപകരണം പുറത്തെടുത്തത്.
20 20 ഏപ്രിൽ 25 നാണ് മുളങ്കുന്നത്ത്കാവ് മെഡിക്കൽ കോളജിൽ ജോസഫ് മഞ്ഞപ്പിത്തത്തിന് ചികത്സ തേടിയത്. പാൻക്രിയാസിൽ തടിപ്പ് കണ്ടെത്തിയതിനെ തുടർന്ന് ഗ്യാസ്ട്രോ സർജനായ പോൾ . ടി. ജോസഫിനെ കാണുകയും മേയ് 5 ന് ശസ്ത്രക്രിയയ്ക്ക് തീയതിയും നിശ്ചയിച്ചു.
ശസ്ത്രക്രിയ മികച്ച രീതിയിൽ ചെയ്യണമെങ്കിൽ പതിനായിരം രൂപ ആവശ്യപ്പെട്ടതായും പണം കൊടകരയിൽ സ്വകാര്യ ആശുപത്രിയിൽ എത്തിക്കണമെന്നും ആവശ്യപ്പെടുകയും അത് നൽകുകയും ചെയ്തു.
2020 മേയ് 5 – ന് ശസ്ത്രക്രിയ നടത്തി. പിന്നീട് മേയ് 12 ന് വയറ്റിൽ അണുബാധ ഉണ്ടെന്ന് പറഞ്ഞ് വീണ്ടും ശസ്ത്രക്രിയ നടത്തി . പിന്നീട് മേയ് 30 ന് ഡിസ്ചാർജ് ചെയ്തു.
രണ്ടാഴ്ച കഴിഞ്ഞ് ഡോക്ടറെ കണ്ടപ്പോൾ സി. ടി സ്കാനിന് നിർദേശിച്ചു. ജൂലൈ ആറിന് വീണ്ടും അഡ്മിറ്റാകണമെന്നു പഴുപ് ഉള്ളതിനാൽ ജൂലൈ 7 ന് ഒരു ശസ്ത്ര ക്രിയ കൂടി വേണമെന്ന് ഡോ പോൾ നിർദേശിച്ചു. സംശയം തോന്നി മറ്റൊരു ലാബിൽ നിന്നും വയറിന്റെ എക്സ്റേ എടുത്തപ്പോഴാണ് ഉപകരണം കണ്ടെത്തിയത്. പിന്നീട് ഡിസ്ചാർജ് വാങ്ങി സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
ഡോക്ടർ ഇക്കാര്യത്തിൽ ആരോപണം നിഷേധിച്ചു. എന്നാ ൽ തെളിവുകൾ കാട്ടിയപോൾ 50,000 രൂപ നഷ്ട പരിഹാരം നൽകാമെന്ന് ഡോക്ടർ സമ്മതിച്ചതായി രോഗികളുടെ ബന്ധുക്കൾ പറയുന്നു.